സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍റെ മികച്ച സാമൂഹിക വികസന ഹ്രസ്വചിത്രമായി 'നോ ഹോണ്‍'

By Web Team  |  First Published Nov 23, 2019, 7:17 PM IST

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍റെ മികച്ച സാമൂഹിക വികസന ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം 'നോ ഹോണി'ന്


തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്‍റെ മികച്ച സാമൂഹിക വികസന ഹ്രസ്വചിത്രമായി 'നോ ഹോണ്‍' തെരഞ്ഞെടുക്കപ്പെട്ടു. സാമൂഹിക പ്രസക്തിയുള്ള ഈ ചിത്രത്തില്‍ ഹോണ്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്നത്. കിരണ്‍ എസ് സംവിധാനം ചെയ്ത ചിത്രം മോട്ടോര്‍ വാഹന വകുപ്പും ഏറ്റെടുത്തിട്ടുണ്ട്. സാമൂഹിക വികസന വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയത് 'നൂലു' എന്ന ചിത്രമാണ്. കിരണ്‍ നേഹ്ജുല്‍ ഹൂഡയാണ് സംവിധാനം. മൂന്നാം സ്ഥാനം ഹരീഷ് കുമാര്‍ എസ് സംവിധാനം ചെയ്ത 'ഒരു പ്ലാസ്റ്റിക് പ്രേമ'വും നേടി.

എല്ലാ മേഖലകളില്‍ നിന്നുമുള്ള ഏറ്റവും മികച്ച ഹ്രസ്വചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് മനേഷ് നാരായണന്‍ സംവിധാനം ചെയ്ത 'അടവി' എന്ന ചിത്രമാണ്. രണ്ടാം സ്ഥാനത്തിന് അര്‍ഹമായത് റഷീദ് പറമ്പില്‍ സംവിധാനം ചെയ്ത 'എന്‍റാംഗിള്‍സാ'ണ്. 'മീന്‍' എന്ന ശ്രീലാല്‍ എ ജി ചിത്രമാണ് മൂന്നാം സ്ഥാന നേടിയത്. മികച്ച സ്ത്രീശാക്തീകരണ ചിത്രമായി സി വി മുസ്തഫ സംവിധാനം ചെയ്ത 'ആണ്‍ മഴയും പെണ്‍മര'വും തെരഞ്ഞെടുക്കപ്പെട്ടു. പുറത്ത് എന്ന വിനായക് സുല്‍ത്താന്‍ ചിത്രത്തിന് രണ്ടാം സ്ഥാനവും '1000-800' എന്ന രാജേഷ് വിവി ചിത്രത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു.

click me!