ജൂഡ് ആന്റണിയും സ്വാസികയും പ്രധാന വേഷത്തില്‍; വൈറലായി 'കുളിസീന്‍ 2'

By Web Team  |  First Published Aug 3, 2020, 10:11 AM IST

രാഹുല്‍ കെ. ഷാജി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സുമേഷ് മധുവാണ്


ഭാര്യയുടെ നീന്തൽക്കുളി കാരണം ഉറക്കം നഷ്‍ടപ്പെടുന്ന രമേശൻ എന്ന ചെറുപ്പക്കാരൻ ചെയ്തുകൂട്ടുന്ന സംഭവങ്ങളിലൂടെ കഥ പറയുന്ന  ഹ്രസ്വ ചിത്രമാണ് മറ്റൊരു കടവിൽ കുളിസീന്‍ 2'. 2013 ൽ പുറത്തിറങ്ങിയ 'കുളിസീന്‍' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ജൂഡ് ആന്റണി, സ്വാസിക എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ഹ്രസ്വ ചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

Latest Videos

ജൂഡിന്റെയും സ്വാസികയുടെയും പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. നീന്തല്‍ അറിയാത്ത ഭർത്താവും നീന്തിക്കുളിക്കാൻ ഇഷ്ടപ്പെടുന്ന ഭാര്യയുടെയും കഥ രസകരമായാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. രാഹുല്‍ കെ. ഷാജി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സുമേഷ് മധുവാണ്. പാഷാണം ഷാജി, സംവിധായകൻ ബോബൻ സാമുവൽ, അൽതാഫ് മനാഫ്, മാത്തുകുട്ടി, എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. സംഗീത സംവിധായകൻ രാഹുൽ രാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. രാജേഷാണ് ക്യാമറ. 

click me!