ഐവി ശശിയുടെ സ്മരണാർത്ഥം ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു

By Web Team  |  First Published Aug 19, 2020, 5:33 PM IST

പ്രശസ്ത സംവിധായകൻ ഐവി ശശിയുടെ സ്മരണാർത്ഥം സിനിമ കൂട്ടായ്‌മയായ ഫസ്റ്റ് ക്ലാപ്പ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു


കൊച്ചി: പ്രശസ്ത സംവിധായകൻ ഐവി ശശിയുടെ സ്മരണാർത്ഥം സിനിമ കൂട്ടായ്‌മയായ ഫസ്റ്റ് ക്ലാപ്പ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ഐവി ശശിയുടെ ഓർമ്മ ദിനമായ ഒക്ടോബർ 24 നാണ് അവാർഡ് പ്രഖ്യാപിക്കുക. 

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പുറത്തിറക്കിയ ഷോർട്ട് ഫിലിമുകൾ അവാർഡിനായി ക്ഷണിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി ചെയർമാനായുള്ള ജൂറിയാണ് വിജയികളെ തെരഞ്ഞെടുക്കുക. മികച്ച സിനിമക്ക് അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ലഭിക്കും.

'ഞാനും അത്ര മോശമല്ല', പത്താം ക്ലാസ്സിലെ മാര്‍ക്ക് ലിസ്റ്റ് പുറത്തുവിട്ട് വിദ്യാ ബാലൻ

click me!