ഒറ്റയ്ക്കല്ല, ഒരുമിച്ചാണ് നാം; ക്വാറന്റൈൻ കാലത്തെക്കുറിച്ചൊരു ഹ്രസ്വചിത്രം; വീഡിയോ

By Web Team  |  First Published May 16, 2020, 3:38 PM IST

നാട്ടിലെത്താൻ സാധിച്ചത് തന്നെ വലിയ കാര്യം എന്നാണ് ഇദ്ദേഹത്തിന്റെ മറുപടി. ക്വാറന്റൈൻ സെന്ററിൽ നല്ല കരുതലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.


തിരുവനന്തപുരം: കൊവിഡ് കാലത്ത് വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തുന്ന ഒരാളെക്കുറിച്ചാണ് ഈ ​ഹ്രസ്വചിത്രം. ഒറ്റയ്ക്കല്ല, ഒരുമിച്ച് എന്നാണ് ഈ ഹ്രസ്വചിത്രത്തിന് നൽകിയിരിക്കുന്ന പേര്. വിദേശത്ത് നിന്നെത്തി ഒരാഴ്ചത്തെ ക്വാറന്റൈന് ശേഷം വീട്ടിലും നിരീക്ഷണത്തിൽ കഴിയാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം. വീട്ടിലേക്ക് യാത്ര ചെയ്യുന്ന കാറിന്റെ ഡ്രൈവർ വിഷമമുണ്ടോ സാറെ എന്ന് ചോ​ദിക്കുമ്പോൾ, നാട്ടിലെത്താൻ സാധിച്ചത് തന്നെ വലിയ കാര്യം എന്നാണ് ഇദ്ദേഹത്തിന്റെ മറുപടി. ക്വാറന്റൈൻ സെന്ററിൽ നല്ല കരുതലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Latest Videos

വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ വേണ്ടി സജ്ജമാക്കിയിരിക്കുന്ന മുറി ഇദ്ദേഹത്തിന്റെ ഭാര്യ വീഡിയോ കോളിലൂടെ കാണിച്ചു കൊടുക്കുന്നുണ്ട്. പ്രായമായ അച്ഛനും അമ്മയും മോളും മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു എന്നും ഭാര്യ പറയുന്നുണ്ട്. ക്വാറന്റൈൻ എങ്ങനെയൊക്കെ ആയിരിക്കണമെന്ന് വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട് ഈ ഹ്രസ്വചിത്രം. 

 

click me!