Luck Gifts: ആര്‍ എസ് വിമലിന്‍റെ മകള്‍ അദ്വൈതയുടെ ആദ്യ സംവിധാന ചിത്രം പുറത്തിറങ്ങി

By Web Team  |  First Published Dec 25, 2021, 3:01 PM IST

ക്രിസ്തുമസ് സമ്മനങ്ങള്‍ക്കായി കാത്തിരിക്കുന്നതും ലഭിച്ച സമ്മാനം എന്താണെന്ന് അറിയാൻ ക്രിസ്തുമസ് വരെ കാത്തിരിക്കുന്ന ആകാംഷയും ഒക്കെ ആണ് ചിത്രത്തിലുള്ളത്. 
 



തിരുവനന്തപുരം: സംവിധായികയുടെ വേഷം അണിഞ്ഞ് ചലച്ചിത്ര സംവിധായകൻ ആർ.എസ് വിമലിന്‍റെ (R S Vimal) മകൾ വി. എന്‍ അദ്വൈത (V N Adhvaitha). അദ്വൈത സംവിധാനം ചെയ്ത ആദ്യ ഹ്രസ്വ ചിത്രം പുറത്തിറങ്ങി. 'ലക്കി ഗിഫ്റ്റ്സ്' (Luck Gifts) എന്ന് പേരിട്ടിരിക്കുന്ന 3.48 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ക്രിസ്തുമസ് സമ്മനങ്ങള്‍ക്കായി കാത്തിരിക്കുന്നതും ലഭിച്ച സമ്മാനം എന്താണെന്ന് അറിയാൻ ക്രിസ്തുമസ് വരെ കാത്തിരിക്കുന്ന ആകാംഷയും ഒക്കെ ആണ് ചിത്രത്തിലുള്ളത്. 

പാവകളുടെ കഥ പറയുന്ന ഹ്രസ്വ ചിത്രം പൂർണമായും മൊബൈൽ ഫോണിൽ ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്. തന്‍റെ പ്രിയപ്പെട്ട പാവകളെയാണ് കഥാപാത്രങ്ങളായി അദ്വൈത ചിത്രത്തിൽ കൊണ്ട് വന്നിരിക്കുന്നത്. മകൾക്ക് വേണ്ടി മൊബൈലിൽ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത് അമ്മ നിജു ആണ്. വീട്ടില്‍ തന്നെയാണ് അദ്വൈത തന്‍റെ ആദ്യ ഹ്രസ്വ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ചെമ്പക സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് അദ്വൈത. അടുത്തതായി ഒരു ആനിമേഷൻ ചിത്രത്തിന്‍റെ പണിപുരയിലാണ് അദ്വൈത.

Latest Videos

 


 

click me!