കൊവിഡിൽ ജാഗ്രത വേണം; 'സർബത്ത്' ശ്രദ്ധേയമാകുന്നു

By Web Team  |  First Published Jun 10, 2020, 11:59 AM IST

ക്വാറന്റീനിലാകുന്ന പ്രവാസിയുടെ മാനസികാവസ്ഥയിലൂടെയാണ് കഥ പറയുന്നത്


പ്രശസ്ത പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രമാണ് സർബത്ത്. പാവ, എന്റെ മെഴുതിരി അത്താഴങ്ങൾ എന്നീ ചിത്രങ്ങൾ ഒരുക്കിയ സൂരജ് ടോം സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വചിത്രം ക്വാറന്റീനിലാകുന്ന പ്രവാസിയുടെ മാനസികാവസ്ഥയിലൂടെയാണ് കഥ പറയുന്നത്.

ദിനംപ്രതി കൊവിഡ് ആശങ്ക വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജാഗ്രത ആവശ്യമാണെന്നും ചിത്രം ചൂണ്ടിക്കാട്ടുന്നു. കൊവിഡ് 19 നമുക്ക് പിടിപെടാതിരിക്കാന്‍ മാത്രമല്ല, മറ്റുള്ളവര്‍ക്ക് പടര്‍ത്താതിരിക്കാനും നമ്മള്‍ ശ്രദ്ധിക്കണമെന്നും ചിത്രം പറയുന്നു. സാഗര്‍ അയ്യപ്പന്‍ ക്യാമറ നിര്‍വഹിച്ച സര്‍ബ്ബത്തിന് പശ്ചാത്തസംഗീതമൊരുക്കിയത് ആനന്ദ് മധുസൂദനനാണ്. സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായ ഈ ഹ്രസ്വചിത്രം തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റാനൊരുങ്ങുകയാണ് അണിയറ പ്രവർത്തകർ

click me!