വെട്ടാന്‍ വരുന്ന 'പോത്തി'നോട് വേദമോതിയാല്‍; ശ്രദ്ധേയമായി ഷോര്‍ട്ട് ഫിലിം

By Web Team  |  First Published Jul 6, 2019, 6:31 PM IST

ചെറിയ ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് സാങ്കേതികമായ മികവുണ്ട്. 


'പോത്ത്'.. ചട്ടമ്പിത്തരമൊക്കെ കാണിച്ച് നടക്കുന്ന 'ബിജു'വിനെ നാട്ടുകാര്‍ വിളിക്കുന്ന വട്ടപ്പേരാണ് അത്. ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ബിജുവിനെത്തേടി അയാളുടെ അച്ഛന്റെ മരണവാര്‍ത്ത എത്തുകയാണ്. അതിന് കാരണക്കാരായവരെ തേടി ജയില്‍ ചാടുകയാണ് ബിജു. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളാണ് 'പോത്ത്' എന്ന പേരിലെത്തിയ ഷോര്‍ട്ട് ഫിലിമിന്റെ പ്രമേയം. ചെറിയ ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് സാങ്കേതികമായ മികവുണ്ട്. 

വയനാട്ടുകാരനായ ബേസില്‍ വര്‍ഗീസ് ജോസ് ആണ് സംവിധാനം. വയനാട്ടിലെ വീട്ടിമൂല എന്ന ഗ്രാമമാണ് കഥാ പശ്ചാത്തലം. 'പോത്ത്' എന്ന ടൈറ്റില്‍ റോളില്‍ യുവനടന്‍ ധനീഷ് ബാലയാണ് എത്തുന്നത്. ഛായാഗ്രഹണം നിതിന്‍ മണത്തല. സംഗീതം സച്ചിന്‍ ബാലു. എഡിറ്റിംഗ് അജീഷ് ആനന്ദ്, ശരത് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന്. പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിലെ ജേണലിസം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി കൂടിയാണ് സംവിധായകനായ ബേസില്‍ വര്‍ഗീസ് ജോസ്.

Latest Videos

 

click me!