ലഹരിക്കെതിരെ പൊക, ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു

By Web Team  |  First Published Jul 2, 2020, 9:29 PM IST

അവാര്‍ഡ് ജേതാവായ ബിജു മട്ടന്നൂര്‍ ആണ് പൊക സംവിധാനം ചെയ്‍തിരിക്കുന്നത്.


ജനനം തൊട്ട് മരണം വരെ അറിയാതെയോ അറിഞ്ഞോ മനുഷ്യനൊപ്പം പുകയുമുണ്ട്. സഹായിച്ചും അല്ലാതെയും ശ്വാസമായും,അല്ലാതെയും അത് കൂടെ ചേരുന്നു. മനുഷ്യന്റെ ആദിമ ചരിത്രത്തിൽ നിന്ന് പുകയും മനുഷ്യനുമായുള്ള ബന്ധത്തിന്റെ കഥ തുടങ്ങുന്നുണ്ട്. എന്നാൽ പുക ഒരു ആളെക്കൊല്ലിയുമാണ്.  പുകവലി കാരണമുള്ള മരണസംഖ്യ ദിവസം തോറും കൂടുകയാണ്. ആ പശ്ചാത്തലത്തിലാണ് ബിജു മട്ടന്നൂർ പൊക എന്ന പേരിൽ ഒരു  ഹ്രസ്വ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് പൊക എന്ന ഹ്രസ്വ ചിത്രത്തിന് ലഭിക്കുന്നത്.

പത്ത് മിനുറ്റിൽ താഴെ മാത്രം ദൈർഘ്യുമുള്ള ചിത്രം ഇതിനകം സാമൂഹ്യമാധ്യമത്തില്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പുരസ്‍കാരങ്ങൾ നേടിയ പെയ്ത്ത്,ദി ബിയോണ്ട് എന്നീ ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനാണ് പൊകയുടെ സംവിധായകനായ ബിജു മട്ടന്നൂർ. വ്യു പോയന്റ് ഫിലിം മേയ്‍ക്കേഴ്‍സിന്റെ ബാനറിൽ വി മീഡിയ ​ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അശ്വിൻ ദാസ് ,ബിജു മട്ടന്നൂർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ക്യാമറ. മണി ബിടി എഡിറ്റിം​ഗ് നിർവ്വഹിച്ചിരിക്കുന്നു, സം​ഗീതം സിബു സുകുമാരൻ.  രാധാകൃഷ്‍ണൻ തലച്ചങ്ങാട്, സുർജിത് പുരോ​ഹിത്, നിഷാന്ത് ചാവശ്ശേരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്.

click me!