'അശോകന്‍ ചേട്ടന്' എന്താണു പറ്റിയത്? യുട്യൂബില്‍ ശ്രദ്ധ നേടി 'പീനാറി' ഷോര്‍ട്ട് ഫിലിം

By Web Team  |  First Published Jul 8, 2020, 12:15 AM IST

ബഡ്‍ജറ്റ് ലാബ് പ്രൊഡക്ഷന്‍സിന്‍റെ സീസണ്‍ 3ല്‍ വിജയിച്ച തിരക്കഥകളില്‍ ഒന്നാണ് ഇത്. വിനോദ് ലീല രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഇതിനകം യുട്യൂബില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയിട്ടുണ്ട്.


ഏറെക്കാലത്തെ അന്വേഷണങ്ങള്‍ക്കു വിവാഹം കഴിച്ച ആളാണ് അശോകന്‍. അയാളുടെ ഗ്രാമം ഒന്നാകെ പങ്കെടുത്ത ആഘോഷവുമായിരുന്നു അത്. അതുവരെ നാട്ടുകാര്‍ക്കെല്ലാം നല്ലതുമാത്രം പറയാനുണ്ടായിരുന്ന അശോകന്‍റെ സ്വഭാവത്തില്‍ പക്ഷേ വിവാഹശേഷം കാര്യമായ വ്യത്യാസം വന്നുതുടങ്ങി. അയാള്‍ക്ക് എല്ലാവരെയും സംശയമായി. ഭാര്യയോടുള്ള സംശയം മൂലം ദാമ്പത്യജീവിതം താറുമാറായ അശോകന്‍റെ മാനസികാവസ്ഥയ്ക്കു പിന്നിലെ കാരണത്തിലേക്ക് കൗതുകപൂര്‍വ്വം കടന്നുചെല്ലുകയാണ് 'പീനാറി' എന്ന ഷോര്‍ട്ട് ഫിലിം. ബഡ്‍ജറ്റ് ലാബ് പ്രൊഡക്ഷന്‍സിന്‍റെ സീസണ്‍ 3ല്‍ വിജയിച്ച തിരക്കഥകളില്‍ ഒന്നാണ് ഇത്. വിനോദ് ലീല രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഇതിനകം യുട്യൂബില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയിട്ടുണ്ട്.

കാലടി തോട്ടേക്കാട് സ്വദേശിയാണ് വിനോദ് ലീല. ക്യാമറയ്ക്കു മുന്നിലും പിന്നിലും ഭൂരിഭാഗവും നാട്ടുകാരാണ് പ്രവര്‍ത്തിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. എഴുപതിലധികം വരുന്ന തോട്ടേക്കാടുകാര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. രാംകുമാർ, മിഥുൻ നളിനി, അനിത തങ്കച്ചൻ, ഗോപിക കൃഷ്ണ, മുകേഷ് വിക്രമൻ, നിഷാദ് കെ ബി, പി ആർ സോമൻ എന്നിവര്‍ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ അപ്പു ഭട്ടതിരിയാണ് എഡിറ്റിംഗ്. ഛായാഗ്രഹണം സുദേവ്. സംഗീതം സനൽ വാസുദേവ്. കലാ സംവിധാനം വിഷ്ണു വി ആർ. ശബ്ദ മിശ്രണം ജസ്വിൻ മാത്യു. ബഡ്‍ജറ്റ് ലാബ് പ്രൊഡക്ഷന്റെ ബാനറിൽ നിഷാന്ത് പിള്ളയാണ് നിർമാണം. ഫെബ്രുവരിയിൽ ഷൂട്ടിംഗ് പൂർത്തിയായ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ലോക്ക് ഡൗൺ സമയത്ത് വീടുകളിൽ ഇരുന്നാണ് ഓരോരുത്തരും പൂർത്തിയാക്കിയത്. 

Latest Videos

click me!