ദേവാനന്ദ് ദേവ സംവിധാനം ചെയ്‍ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അരവിന്ദ് എം ആണ്.
പാരമ്പര്യക്കഥയെ കൂട്ടുപിടിച്ച് പുതിയ കാലത്തിന്റെ ശരിതെറ്റുകളിലേക്ക് ശ്രദ്ധ ക്ഷണിച്ച് വേറിട്ട ഒരു ഷോര്‍ട് ഫിലിം. പകര്‍ന്നാട്ടം എന്ന ഷോര്‍ട് ഫിലിമാണ് ശ്രദ്ധ നേടുന്നത്.
ഒരു കൂട്ടം യുവാക്കളാണ് പകര്‍ന്നാട്ടം എന്ന ഹ്രസ്വ സിനിമ എടുത്തിരിക്കുന്നത്. ദേവാനന്ദ് ദേവ സംവിധാനം ചെയ്‍ത ചിത്രത്തില്‍, സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതീയ വേര്‍തിരിവുകളെ കുറിച്ചുള്ള സൂചന സമര്‍ഥമായി പറയുന്നു. ഫാഷനു വേണ്ടിയുള്ളതല്ല നവോത്ഥാനമെന്ന സൂചനയുമുണ്ട്. ഒരു യക്ഷിക്കഥയെയാണ് പുതിയ കാലത്തെ കുറിച്ച് പറയാൻ സംവിധായകൻ ഒപ്പം കൂട്ടിയിരിക്കുന്നത്. അരവിന്ദ് എം തിരക്കഥ രചിച്ചിരിക്കുന്നു. അച്ചുവാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സൂര്യനാരായണൻ, കൃഷ്‍ണ, മയൂരി, അപര്‍ണ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.