ആന്റോ ബോബനാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
നിറമുള്ള ഓർമകളെ എല്ലാം ഉപ്പിലിട്ട് വെക്കണം, ഓർക്കണം എന്ന് തോന്നുമ്പോ മാത്രം എടുത്തൊന്നു സ്വാദ് നോക്കാൻ; പഴയ ഒരു പഴഞ്ചൊല്ലാണ് പക്ഷെ ഓർമകളുടെ കാര്യം വരുമ്പോൾ ഈ പഴഞ്ചൊല്ലും നമ്മളെ അത്രത്തോളം താലോലിക്കുന്നുണ്ട് .ഓർമ്മകൾ പലതരത്തിൽ നമ്മളെ സ്വാധീനിക്കാറുമുണ്ട് അത്തരമുള്ള ഓർമ്മകളെ വിത്യസ്തമായ രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് 'ഓർമ്മകൾ ഉപ്പിലിട്ടത്' എന്ന ഹ്രസ്വചിത്രം. ആന്റോ ബോബനാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്രവ്യം എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ ആന്റോ ബോബൻ കഥാപാത്ര സ്യഷ്ടിയിലും അവതരണമികവിലും വേറിട്ട പശ്ചാത്തലമാണ് ഓർമ്മകൾ ഉപ്പിലിട്ടത് എന്ന ഹ്രസ്വ ചിത്രത്തിലൂടെ ഒരുക്കിയിരിക്കുന്നത്.
ആദ്യവസാനം വരെ പ്രേക്ഷകന് വേറിട്ട സിനിമാസ്റ്റിക് അനുഭവം പകരുവാനും ചിത്രത്തിനായിട്ടുണ്ട്. നിബിൻ ജോർജ് ക്യാമറ ഒരുക്കിയിരിക്കുന്ന ഹ്രസ്വ ചിത്രത്തിന് സംഗീതം നകിയിരിക്കുന്നത് ക്രിസ്റ്റോ ജോബിയാണ്. സഹീർ മുഹമ്മദ്, ജോളി ചിറയത്ത്, ജയേഷ് മോഹനൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അവസാനം വരെ നിലനില്ക്കുന്ന സസ്‌പെൻസും, കഥ അവസാനിക്കുവോളം നായകനോടൊപ്പം സഞ്ചരിക്കുന്ന മാനസിക സംഘർവും വേറിട്ട അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. ദീപു പുത്തൻപറമ്പിലും അബി ഫിലിപ്പും ചേർന്നാണ് ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്.