ലോക്ക് ഡൗണ്‍ കാലത്തെ ഏകാന്തത; "മിറാജ്" ശ്രദ്ധ നേടുന്നു

By Web Team  |  First Published May 12, 2020, 4:39 PM IST

പൂർണ്ണമായും ഒരു ഫ്ലാറ്റിനുള്ളിൽ ചിത്രീകരിച്ചിരിക്കുന്ന ഹ്രസ്വചിത്രം തനിച്ചുള്ള ജീവിതം എങ്ങനെ ഒരാളെ മാനസികമായി ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്നു


ലോക്ക് ഡൗണ്‍ കാലത്ത് ഒറ്റക്ക് ഒരു ഫ്ലാറ്റിൽ കഴിയേണ്ടിവന്നാൽ എന്തായിരിക്കും ഒരു മനുഷ്യന്റെ അവസ്ഥ, ഏകാന്തതമൂലമുണ്ടാവുന്ന പ്രശ്നങ്ങൾ എങ്ങനെയെല്ലാം ദൈന്യദിന ജീവിതത്തെ ബാധിക്കും ,തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുകയാണ് മിറാജ് എന്ന ഹ്രസ്വചിത്രം.

Latest Videos

ജാക്സണ്‍ അലക്സാണ്ടർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ സൂര്യ ജാക്സനാണ് പ്രധാന വേഷത്തിലെത്തുന്നത്. പൂർണ്ണമായും ഒരു ഫ്ലാറ്റിനുള്ളിൽ ചിത്രീകരിച്ചിരിക്കുന്ന ഹ്രസ്വചിത്രം തനിച്ചുള്ള ജീവിതം എങ്ങനെ ഒരാളെ മാനസികമായി ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. പ്രധാന വേഷത്തിലെത്തുന്ന സൂര്യയുടെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ആകർഷണം.

 

click me!