മനു വര്‍ഗീസും ജിതിൻ കൊച്ചീത്രയും ചേര്‍ന്നാണ് മാൻ വാര്‍ സംവിധാനം ചെയ്‍തത്.
വന്യമൃഗങ്ങള്‍ കാരണം മനുഷ്യര്‍ നേരിടേണ്ടി വരുന്ന പ്രശ്‍നങ്ങളും മനുഷ്യന്റെ ചെയ്‍തികള്‍ കാരണം മൃഗങ്ങളുടെ ജീവൻ അപകടത്തിലാകുന്ന വിഷയവും ചര്‍ച്ച ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് മാൻ വാര്‍. മനു വര്‍ഗീസും ജിതിൻ കൊച്ചീത്രയും ചേര്‍ന്ന് സംവിധാനം ചെയ്‍ത മാൻ വാര്‍ സമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.
കാടിറങ്ങുന്ന മൃഗങ്ങള്‍ മനുഷ്യരുടെ ജീവനും കൃഷിക്കുമൊക്കെ ഭീഷണിയാകുന്ന അവസ്ഥയുണ്ട്. മറുഭാഗത്ത് മനുഷ്യരുടെ ചെയ്‍തികള്‍ കാരണം മൃഗങ്ങള്‍ക്കും ജീവിക്കാനാകാതാകുന്നു. ഇതാണ് മാൻ വാര്‍ എന്ന ഹ്രസ്വ ചിത്രം ചര്‍ച്ച ചെയ്യുന്നത്. മനു വര്‍ഗീസിന്റേതാണ് കഥ. ജി കെ പന്നാംകുഴിയും ജിതിൻ കൊച്ചീത്രയും പ്രധാന വേഷത്തിലെത്തുന്നു. അഭിനേതാക്കളുടെ പ്രകടനം ഹ്രസ്വ ചിത്രത്തില്‍ മികവ് ആകുന്നു. അനന്തു കെ എമ്മും രാഹുല്‍ അമ്പാടിയുമാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.