ഹെയ്‌സ്റ്റ് കോമഡി വിഭാഗത്തിൽപ്പെടുത്താവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഉണ്ണിയാണ്
മോഷണം തെറ്റാണെന്നും അത് ചെയ്യരുതെന്നും എല്ലാവർക്കും അറിയാം. എന്നാൽ മോഷണത്തില്‍ ചിലര്‍ പ്രകടപ്പിക്കുന്ന വൈദഗ്ധ്യം കണക്കിലെടുത്ത് അതൊരു 'കല'യാണെന്ന് പലരും പറയാറുണ്ട്. അത്തരം മേഷണങ്ങളുടെയും മോഷ്ടാക്കളുടെയും കഥ പറയുകയാണ് മൾട്ടൽ എന്ന ഹ്രസ്വചിത്രം. നിത്യജീവിതത്തിൽ മനുഷ്യരിലുണ്ടാവുന്ന അശ്രദ്ധയും, ചെറിയ തുകകൾ ആരും മോഷ്ടിക്കില്ല എന്ന ചിന്തയെയും മുൻനിർത്തിയാണ് ചിത്രം കഥ പറയുന്നത്.37 മിനിറ്റ് ദൈര്‍ഘ്യം ഉള്ള മൾട്ടൽ ഹെയ്‌സ്റ്റ് കോമഡി വിഭാഗത്തിൽപ്പെടുത്താവുന്ന ഒരു ഹ്രസ്വചിത്രമാണ്.
ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഉണ്ണിയാണ്. അഖിൽ പ്ലക്കാട്ട് അഷ്‌കർ അലി, വിപിൻ ദാസ്, വിവേക്, വിഷ്ണു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തുടക്കം മുതല്‍ പ്രേക്ഷകരെ പിടിച്ചിരുത്തി വേഗത്തില്‍ കഥ പറഞ്ഞ് പോവുന്ന ആഖ്യാന രീതിയാണ് സംവിധായകൻ ചിത്രത്തിലുടനീളം ഉപയോഗിച്ചട്ടുള്ളത്. ദൃശ്യപരമായി പുതുമയുള്ള കാഴ്ചാനുഭവം സമ്മാനിക്കുന്ന ഹ്രസ്വചിത്രം എല്ലാ ചേരുവകളും മികവോടെ ഇഴചേർത്തിരിക്കുന്ന സിനിമാസ്റ്റിക് അനുഭവമാണ് സമ്മാനിക്കുന്നത്. സുഭാഷ് കുമാരസ്വാമി, അഭിജിത്ത് കൃഷ്ണകുമാർ, ഡാനിഷ് മകൻസി, രോഹൻ രവി എന്നിവരാണ് ചിത്രത്തിന്റെ സിനിമാട്ടോഗ്രഫി ചെയ്തിരിക്കുന്നത്. അജ്മൽ റഹ്മാൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ഹ്രസ്വചിത്രത്തിലെ സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ് വിഷ്ണു രഘുവും, രാകേഷ് ജനാർദ്ദനനും ചേർന്നാണ് കൈകാര്യം ചെയ്തിരിക്കുന്നത്. രജത് പ്രകാശ് ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. .