പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ പ്രധാന വേഷത്തില്‍; ഹ്രസ്വചിത്രം എം 24 ഒരുങ്ങുന്നു

By Web Team  |  First Published Dec 19, 2020, 3:57 PM IST

പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയും ശ്രീജി ഗോപിനാഥനുമാണ് പ്രധാന വേഷത്തിലെത്തുന്നത്


മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയ നല്ല വിശേഷം എന്ന ചിത്രത്തിനുശേഷം അജിതന്‍ സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് എം 24. പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയും ശ്രീജി ഗോപിനാഥനുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ദില്ലിയില്‍, റിട്ടയര്‍മെന്റ് ജീവിതം ആസ്വദിക്കുന്ന മലയാളിയായ മേജര്‍ ശങ്കറിലൂടെയാണ് ചിത്രം കഥ പറയുന്നത്. ചന്ദ്രന്‍ നായര്‍, അജിത് ജി. മണിയന്‍, അനില്‍ മുംബയ്, ജെറോം ഇടമണ്‍, സി.കെ. പ്രിന്‍സ്, നമിത കൃഷ്ണന്‍, ടിന്റുമോള്‍, ജയ. ആര്‍, സ്‌നേഹ ഷാജി, സംഗീത ജയന്‍ നായര്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

പ്രവാസി ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് അജിതൻ തന്നെയാണ് കഥയും രചിച്ചിരിക്കുന്നത്. , ഛായാഗ്രഹണം - പ്രേമാനന്ദ് , എഡിറ്റിംഗ് - സുജിത് സഹദേവ്, അശ്വിന്‍ഗോപാല്‍, ഗാനരചന - ശ്രീരേഖ പ്രിന്‍സ്, അനൂപ് സാഗര്‍, സംഗീതം - ജിജി തോംസണ്‍

Latest Videos

click me!