പ്രമേയത്തിനൊപ്പം അവതരണവും ലവ് ഔട്ട് ഫോർ ഡെലിവറിയെ വിത്യസ്തമാക്കുന്നു
ഹ്രസ്വ ചിത്രങ്ങളിലിലൂടെയും ടിക് ടോക് വിഡിയോസിലൂടെയും വെബ് സീരിസുകളിലൂടെയും ഇതിനോടകം താരമായ വ്യക്തിയാണ് ഉണ്ണി ലാലു. ഉണ്ണിലാലു പ്രധാന വേഷം കൈകാര്യം ചെയ്യുന്നവെബ് സീരിസാണ് ലവ് ഔട്ട് ഫോർ ഡെലിവറി.
ഒരു ഡെലിവറി ബോയും അവന്റെ പ്രണയത്തിലൂടെയും കഥ പറഞ്ഞ് പോവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരുണും ദേവദത്തും ചേർന്നാണ്. പ്രമേയത്തിനൊപ്പം അവതരണവും ലവ് ഔട്ട് ഫോർ ഡെലിവറിയെ വിത്യസ്തമാക്കുന്നു. പുതിയ കാലത്തെ പ്രണയത്തിന്റെ വേറിട്ടൊരു ദൃശ്യാവിഷ്കാരവുമായെത്തുന്ന ചിത്രത്തിന് സംഗീതത്തിന് വളരെ പ്രാധാന്യമാണുള്ളത്. അലോഷ്യ പീറ്റർ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ബിഹൈൻഡ് വുഡിസിന്റെ പേജിലൂടെയാണ് ലവ് ഔട്ട് ഫോർ ഡെലിവറി പുറത്തിറക്കിയിരിക്കുന്നത്.