'ലോക്ക് ഡൗണ്‍' ശ്രദ്ധേയമാകുന്നു; കണ്ണൂര്‍ ജയിലില്‍ നിന്ന് ഒരു ഷോര്‍ട് ഫിലിം

By Web Team  |  First Published May 11, 2020, 2:22 PM IST

കണ്ണൂര്‍ ജയില്‍ നിന്നുള്ള ഷോര്‍ട് ഫിലിം ശ്രദ്ധേയമാകുന്നു.


കണ്ണൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഷോര്‍ട് ഫിലിം ശ്രദ്ധേയമാകുന്നു. ലോക്ക് ഡൗണ്‍ കാലത്ത് അതേപേരില്‍ തന്നെയാണ് ഷോര്‍ട് ഫിലിം പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്.

Latest Videos

കണ്ണൂര്‍ ജയിലിനകത്ത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഭാഗം. തന്റെ മകളെ കയറിപ്പിടിക്കാൻ ശ്രമിച്ചവന്റെ കൈവെട്ടിയ കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് പ്രധാന കഥാപാത്രം. ലോക്ക് ഡൗണിലും എല്ലാവരും എങ്ങനെയാണ് പരസ്‍പരം കരുതലാവുന്നത് എന്നതാണ് ചിത്രത്തിന്റെ പ്രമേയം. ജയില്‍ വകുപ്പിന് വേണ്ടി കണ്ണൂര്‍ ജയില്‍ ആണ് ഷോര്‍ട് ഫിലിം തയ്യാറാക്കിയിരിക്കുന്നത്. ഗൗതം പ്രദീപ് ആണ് സംവിധാനം ചെയ്‍തിരിക്കുന്നത്. സിനിമ,സീരിയൽ താരം സുർജിത് പുരോഹിത് പ്രധാന വേഷത്തിലെത്തുന്നു. ഇതുപോലൊരു ചിത്രത്തിന്റെ ഭാഗമായതിൽ അഭിമാനമുണ്ടെന്ന് സുർജിത് പുരോഹിത് പറഞ്ഞു.നാടിന് വേണ്ടി ത്യാഗങ്ങൾ സഹിക്കുന്നവർക്കിടയിൽ,അറിയാവുന്ന തൊഴിൽ കൊണ്ട് ചെറിയൊരു ഐക്യദാർഡ്യം പ്രഖ്യാപിക്കുകയാണ് ചെയ്‍തതെന്നും സുർജിത് പറഞ്ഞു.

click me!