'നാളത്തെ പുലരികൾ നമ്മുടേതാണ്';കേരളാ പൊലീസിന് പിന്നാലെ കൊവിഡ് ഹ്രസ്വചിത്രവുമായി കെഎസ്ആർടിസി

By Web Team  |  First Published Mar 29, 2020, 11:33 AM IST

മൂന്ന് കഥാപാത്രങ്ങളാണ് ഹ്രസ്വചിത്രത്തിലുള്ളത്. ബസ് കഴുകി വൃത്തിയാക്കുന്ന രണ്ട് ജീവനക്കാർ കൊവിഡ് ആശങ്കകൾ പങ്കുവയ്ക്കുന്നതിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. 


തിരുവനന്തപുരം: കൊവിഡ് 19ന്റെ ഭാ​ഗമായുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം കൈകോർത്ത് കെഎസ്ആർടിസി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രധാന്യത്തെ തുറന്നുകാട്ടുന്ന ഹ്രസ്വചിത്രവുമായാണ് കെഎസ്ആർടിസി രം​ഗത്തെത്തിയിരിക്കുന്നത്.

കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ ഉദ്യോഗസ്ഥർ തന്നെ കഥയും തിരക്കഥയും സംഗീതവും സംവിധാനവും എല്ലാം തയ്യാറാക്കിയത്. ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് 2.30 മിനിട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രം പങ്കുവച്ചിരിക്കുന്നത്.

Latest Videos

മൂന്ന് കഥാപാത്രങ്ങളാണ് ഹ്രസ്വചിത്രത്തിലുള്ളത്. ബസ് കഴുകി വൃത്തിയാക്കുന്ന രണ്ട് ജീവനക്കാർ കൊവിഡ് ആശങ്കകൾ പങ്കുവയ്ക്കുന്നതിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. ഇവർക്കിടയിൽ പ്രായമായ യാത്രക്കാരൻ എത്തുന്നതും, തുടർന്ന് അദ്ദേഹത്തിന് ലോക്ക് ഡൗണിനെ കുറിച്ചും അതിന്റെ ആവശ്യകതയെ കുറിച്ചും പറഞ്ഞ് മനസിലാക്കി തിരിച്ചയക്കുന്നതാണ് ചിത്രം.

'വിദ്യാഭ്യാസപരമായും സംസ്കാരികപരമായും വളരെയധികം ഉന്നതിയിൽ നിൽക്കുന്ന നാടാണ് നമ്മുടെ കേരളം...

undefined

ലോകമാകമാനം ഭീതിപ്പെടുത്തുന്ന രീതിയിൽ വ്യാപിക്കുന്ന കൊറോണ വൈറസിനെ തടഞ്ഞു നിർത്താൻ നമ്മുടെയെല്ലാവരുടേയും കുട്ടായ പ്രവർത്തനം കൊണ്ടു മാത്രമേ സാധിക്കൂ...

അതിനായി നമ്മുടെ സർക്കാരും ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും നൽകുന്ന നിർദ്ദേശങ്ങൾ നാം പാലിച്ചേ മതിയാകൂ... ദയവായി അവർക്ക് വേണ്ടുന്ന പിൻതുണ നൽകൂ...

നാളത്തെ പുലരികൾ നമ്മുടേതാണ്...

നമുക്കൊരുമിച്ച് അതിജീവിക്കാം..., 'കൊറോണ' എന്ന മഹാമാരിയെ...

കെഎസ്ആർടിസി എന്നും ജനങ്ങൾക്ക് വേണ്ടി...' എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

click me!