ഹ്രസ്വചിത്രം ഒരുക്കി ജിബു ജേക്കബ്; ലോക്ക്ഡൗണിൽ ശ്രദ്ധനേടി 'കൂടെവിടെ'

By Web Team  |  First Published May 18, 2020, 10:02 AM IST

ജിബു ജേക്കബ് എന്‍റര്‍ടെയ്ൻമെന്‍റ്  നിർമിച്ചിരിക്കുന്ന ഹ്രസ്വചിത്രത്തിന് ശിവപ്രസാദാണ് കഥ ഒരുക്കിയിരിക്കുന്നത്. 


വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജിബു ജേക്കബ് ഒരുക്കിയ ഹ്രസ്വചിത്രമാണ് 'കൂടെവിടെ'. അഗതി മന്ദിരത്തിൽ കഴിയുന്ന അമ്മയെ കാണുവാൻ മകൻ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയും പുരോഗമിക്കുന്ന ഹ്രസ്വചിത്രം നല്ലൊരു സന്ദേശം കൂടി പകർന്നു നൽകുന്നു. 

കലാഭവൻ സതീഷും മറിയം ഔസേഫുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ജിബു ജേക്കബ് എന്‍റര്‍ടെയ്ൻമെന്‍റ്  നിർമിച്ചിരിക്കുന്ന ഹ്രസ്വചിത്രത്തിന് ശിവപ്രസാദാണ് കഥ ഒരുക്കിയിരിക്കുന്നത്. സിന്‍റോ സണ്ണിയും തിരക്കഥയും സംഭാഷണവും. ജിജു പൂവൻചിറയാണ് ചിത്രസംയോജനം. ഗാനരചന ഹരിനാരായണനും സംഗീതം അരുൺ കുമാരനും ഛായാഗ്രഹണം മുജീബും കലാസംവിധാനം രാഹുൽ കൈതോലയുമാണ്. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ഹ്രസ്വചിത്രത്തിന് ലഭിക്കുന്നത്. 

click me!