നമ്മുടെ ബന്ധങ്ങളിലേതാണ് ഈ 'കറ'; ഷോര്‍ട്ട് ഫിലിം

By Web Team  |  First Published May 2, 2019, 7:23 PM IST

നൊവെല്‍റ്റിഹുഡ് പ്രൊഡക്ഷന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് അജയ് ബി നായരാണ്. ഛായാഗ്രഹണം ശരത്ത് രഞ്ജിത്ത്. സംഗീതം ജോയല്‍ മാത്യു.
 


ടെക്‌നോളജി രംഗത്തെ പുരോഗതി നമ്മുടെ ബന്ധങ്ങളെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നെന്ന് പറയുകയാണ് ഒരു ഷോര്‍ട്ട് ഫിലിം. ജിനേഷ് ചന്ദ്രന്‍ സംവിധാനം ചെയ്ത 'കറ' എന്ന ചിത്രം യുട്യൂബില്‍ കാണികളെ നേടുന്നുണ്ട്. എല്ലാം വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന കാലത്ത് ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ ജീവിതം കൈവിട്ടുപോയേക്കാമെന്നും 'കറ' പറയുന്നു.

നൊവെല്‍റ്റിഹുഡ് പ്രൊഡക്ഷന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് അജയ് ബി നായരാണ്. ഛായാഗ്രഹണം ശരത്ത് രഞ്ജിത്ത്. സംഗീതം ജോയല്‍ മാത്യു. ദീപക് പടറ്റില്‍, ശരത്ത് കൃഷ്ണന്‍, ജിനേഷ് രാജ്, ജെറിന്‍ ജോസ്, സാഹിത്യ രാജ് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. 

Latest Videos

click me!