നിതിൻ പൂക്കോത്ത് തിരക്കഥ ഒരുക്കിയരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രോഹിത് സുകുമാരനാണ്
ജാസ് അന്താരാഷ്ട്ര ചലച്ചിത്രമേള, ദക്ഷിണേന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേള ഉള്‍പ്പെടെ നിരവധി ദേശീയ - അന്തർദേശീയ ചലച്ചിത്ര മേളകളിൽ നിന്നായി 33 ഓളം പുരസ്‌കാരങ്ങൾ നേടിയ ഹ്രസ്വചിത്രമാണ് കരിമ്പ ഗേറ്റ്. നിതിൻ പൂക്കോത്ത് തിരക്കഥ ഒരുക്കിയരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രോഹിത് സുകുമാരനാണ്.
മനുഷ്യന്റെ മാനസാന്തരം പറയുന്നതോടൊപ്പം ഇന്നിന്റെ നേർകാഴ്‌ചകളും ചർച്ച ചെയ്യുന്ന ചിത്രത്തിൽ രാധാകൃഷ്ണൻ തലചങ്ങാട്,മുരളി ചവനപ്പുഴ, ബാലൻ കീഴാറ്റൂർ, സുരേഷ് ബാബു,പ്രദീപൻ പൂമംഗലം, ദിവ്യ പി കെ,ശശാങ്കൻ, വനജ രാധേശൻ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. വേറിട്ട പ്രമേയവും അവതരണത്തിലെ പുതുമയും ചിത്രത്തെ വേറിട്ട് നിർത്തുന്നു. കാശ്മീര പട്ടാണിയും ഇഷാൻ പാട്ടാണിയും ചേര്‍ന്നാണ് നിർമ്മാണം. ക്യാമറ അനുഷാന്ത്, എഡിറ്റിംഗ് ശ്യാം കൃഷ്ണൻ, കലാ സംവിധാനം ശ്യാംജിത് യദുരാജ് എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതവും എസ്എഫ്എക്സും സിബു സുകുമാരനും നിർവഹിച്ചിരിക്കുന്നു.