ചിരിപ്പിച്ചും ചിന്തിപ്പിച്ചും "കല്യാണം വല്ലോം ആയോ " ; ഹ്രസ്വചിത്രം വൈറൽ

By Web Team  |  First Published Aug 23, 2021, 8:44 AM IST

അവതരണത്തിലെ മികവും കഥാപാത്രങ്ങളുടെ അവതരണവും വേറിട്ട അനുഭവമാണ് പ്രേക്ഷകർക്ക് പകർന്ന് നൽകുന്നത്. 


മരിയ പ്രിൻസും സനൽ ശിവറാമും ഒന്നിച്ച ജെനീഷ് ലാൽ ഒരുക്കിയ ഹ്രസ്വചിത്രം "കല്യാണം വല്ലോം ആയോ സമൂഹമാധ്യമങ്ങളിൽ തരംഗമാവുന്നു. കാലിക പ്രസക്തിയുള്ള വിഷയത്തെ,അതിന്റെ അവതരണത്തിലുള്ള കയ്യടക്കവും മിതത്വവും കൊണ്ട് മികച്ച രീതിയിൽ അവതരിപ്പിക്കുന്നു

കല്യാണം ഒന്നും ആയില്ലെ എന്ന ചോദ്യം സമൂഹത്തിലുണ്ടാക്കുന്ന കുഴപ്പങ്ങൾ ചോദ്യമായി പ്രേക്ഷകരിലേയ്ക്ക് സംവിധായകൻ സംവദിക്കുന്നു. അവതരണത്തിലെ മികവും കഥാപാത്രങ്ങളുടെ അവതരണവും വേറിട്ട അനുഭവമാണ് ഹ്രസ്വചിത്രം പ്രേക്ഷകർക്ക് പകർന്ന് നൽകുന്നത്. അരുൺ രാജ് സംഗീതം ഒരുക്കിയിരിക്കുന്ന ഹ്രസ്വചിത്രത്തിന് അഖിൽ ദാസാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ദിലീഷാണ് ക്യാമറ. 

click me!