കോവിഡ് സന്ദേശങ്ങളുമായി അമ്മയും മകനും; ഫാമിലി ഷോട്ട് ഫിലീം വൈറൽ

By Web Team  |  First Published May 19, 2020, 10:32 AM IST

ജയമോഹനൊപ്പം അമ്മ ഓമനയാണ് പ്രധാന വേഷത്തിലെത്തുന്നത്. ക്യാമറ ചെയ്യുന്നത് ജയമോഹന്റെ ഭാര്യ അക്ഷര


ക്യാമറയ്ക്ക് മുന്നില്‍ അമ്മയും മകനും, ക്യാമറയ്ക്ക് പിന്നിലാകട്ടെ മകന്റെ ഭാര്യ, അങ്ങനെ ആകെ മൊത്തം ഒരു ഫാമിലി ഷോട്ട് ഫിലീം സീരീസാണ് ജയമോഹനന്റെ വീഡിയോകൾ. ബ്രേക്ക് ദ ചെയിൻ ആശയത്തിന്റെ ഭാഗമായുള്ള ഒറ്റ മിനിട്ടുള്ള എട്ടു വീഡിയോകളാണ് ഈ കുടുംബം പുറത്തിറക്കിയിരിക്കുന്നത്.

Latest Videos

ജയമോഹനൊപ്പം അമ്മ ഓമനയാണ് പ്രധാന വേഷത്തിലെത്തുന്നത്. ക്യാമറ ചെയ്യുന്നത് ജയമോഹന്റെ ഭാര്യ അക്ഷര.

എഴുപത്തഞ്ചു വയസ്സുള്ള ഓമന അമ്മയാണ് ഷോട്ഫിലിമിലെ താരം. ലോക്ഡൗൺ കാലത്ത് ഒരു തമാശ രീതിയിൽ ഹ്രസ്വ ചിത്രം ഒരുക്കി തുടങ്ങിയതാണ് ഈ കുടുംബം. ആദ്യ എപ്പിസോഡ് കഴിഞ്ഞപ്പോൾ തന്നെ മികച്ച അഭിപ്രായം ലഭിച്ചു. ഓമന അമ്മയുടെ പഞ്ച് ഡയലോഗാണ് ചിത്രത്തിന്റെ ഹൈലയ്റ്റ്.

സ്ക്രിപ്റ്റോ ഡയലോഗോ ഒന്നും ഇല്ലാതെയാണ് ചിത്രീകരണം. കൺസപ്റ്റ് പറയുന്നതനുസരിച്ച് അമ്മ അഭിനയിച്ച് ഡയലോഗൊക്കെ കൈയിൽ നിന്ന് ഇടുന്നതാണെന്ന് ജയമോഹനൻ പറയുന്നു. കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ അശ്രദ്ധമായി റോഡിൽ തുപ്പുന്നത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുന്ന സന്ദേശവും ചിത്രം പകരുന്നുണ്ട്.  വെറും ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

click me!