കിരണ്‍ കംബ്രാത്ത് രചനയും സംവിധാനവും
മാമുക്കോയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ജനാസ' എന്ന ഹ്രസ്വചിത്രം യുട്യൂബില്‍ റിലീസ് ആയി. കിരണ്‍ കംബ്രാത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഷോര്‍ട്ട്ഫിലിമില്‍ 'ഗന്ധര്‍വ്വന്‍ ഹാജി' എന്ന പ്രത്യേകതകളുള്ള കഥാപാത്രത്തെയാണ് മാമുക്കോയ അവതരിപ്പിച്ചിരിക്കുന്നത്. ജീവിച്ചിരിക്കെത്തന്നെ മയ്യത്ത് കട്ടിലിലേറി പോകണമെന്ന് ആഗ്രഹിക്കുകയാണ് നാട്ടുകാര്‍ ഏറെ ബഹുമാനത്തോടെ കാണുന്ന ഗന്ധര്‍വ്വന്‍ ഹാജി. ഈ അപൂര്‍വ്വ ആഗ്രഹം കേള്‍ക്കുന്ന മക്കളുടെ പ്രതികരണവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തില്‍ കടന്നുവരുന്നത്. സൈന മൂവീസ് യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്.
മാമുക്കോയക്കൊപ്പം സരസ ബാലുശ്ശേരി, സിദ്ദിഖ് കൊടിയത്തൂർ, ഡോമിനിക് ഡോം, ജയരാജ് കോഴിക്കോട്, റിയാസ് വയനാട്, സിബി രാജ്, ധനേഷ് ദാമോദർ, സിദ്ദിഖ് നല്ലളം, ബിജു ലാൽ, ആമിർ ഷാ, ഷാജി കല്‍പ്പറ്റ, മാരാർ മംഗലത്ത്, ലിൻസി, മയൂഖ, മെഹ്റിൻ, നിവേദ് ശൈലേഷ്, റാമിൻ മുഹമ്മദ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. ഡ്രീം മേക്കേഴ്സ് ക്ലബ്, എൽ ബി എന്‍റര്‍ടെയ്‍ന്‍മെന്‍റ് എന്നിവയുടെ സഹകരണത്തോടെ കിരൺ കംബ്രാത്ത്, സജിൻ വെണ്ണാർവീട്ടിൽ, റിയാസ് വയനാട്, ഗനശ്യാം, സിംഗിൾ രാജ് എന്നിവർ ചേർന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണവും എഡിറ്റിംഗും ഗനശ്യാം. കല ജരാർ തൊറപ്പ. മേക്കപ്പ് പുനലൂർ രവി. വസ്ത്രാലങ്കാരം അക്ബർ അഗ്ലോ. സ്റ്റിൽസ് സിനു സോണി, ആനന്ദും മധു. ഡിസൈൻ അഖിൽ, വിനീഷ് വിശ്വനാഥ്, വിത്സൺ മാർഷൽ. ഓഡിയോഗ്രാഫി ഡോൺ വിൻസെന്‍റ്. വാർത്താ പ്രചരണം എ എസ് ദിനേശ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona