'ഐസിയു'- ചില ഓര്‍മ്മപ്പെടുത്തലുമായി മനോഹരമായ ഒരു ഹ്രസ്വ ചിത്രം!

By Web Team  |  First Published Sep 15, 2019, 12:33 PM IST

വാഹനാപകടത്തില്‍പെട്ടവരെ സഹായിക്കാൻ മടികാണിക്കരുതെന്ന് ഓര്‍മ്മപ്പെടുത്തി 'ഐസിയു'.


പലരും മറക്കുന്ന, അല്ലെങ്കില്‍ അവഗണിക്കുന്ന ഒരു കാര്യം ഓര്‍മ്മപ്പെടുത്തി ഒരു കൊച്ചു ചിത്രം. ഐസിയു എന്ന ചെറു ചിത്രം യൂട്യൂബില്‍ ശ്രദ്ധ നേടുകയാണ്.

വാഹനാപകടങ്ങളില്‍പെട്ടവര്‍ മരണപ്പെടുന്നതിന് ഒരു കാരണം പെട്ടെന്നുതന്നെ ചികിത്സ ലഭിക്കാത്തതുമാകാം. ചോരവാര്‍ന്ന് മരണപ്പെടുകയും ചെയ്യുന്നു. അപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ കഴിയാത്തത് യഥാസമയം വാഹനം ലഭിക്കാത്തതുകൊണ്ടുമാകും. നിയമക്കുരുക്കില്‍ പെടാതിരിക്കാനോ വാഹനത്തില്‍ ചോരയാകാതിരിക്കാനോ വേണ്ടി, അപകടത്തില്‍പെട്ടവരെ കണ്ടാലും മുഖംതിരിച്ചു നടക്കുന്നവരാണ് ചിലരെങ്കിലും. എന്നാല്‍ അപകടത്തില്‍ പെട്ടവര്‍ വേണ്ടപ്പെട്ടവരാണെങ്കിലോ? അങ്ങനെയൊരു പ്രമേയമാണ് ഐസിയു എന്ന ചിത്രത്തിന്റേത്. അനീഷ് വി എ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. നവിൻ എസിന്റേതാണ് കഥയും തിരക്കഥയും. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയ ദിലീപ് മോഹൻ വര്‍ഷങ്ങള്‍ക്കു മുമ്പ് വാഹനാപകടത്തില്‍പെട്ട് റോഡരികിൽ മണിക്കൂറുകളോളം ചോര വാർന്ന് കിടന്നിരുന്നുവെന്ന യാദൃശ്ചികതയുമുണ്ട്.

click me!