'ഹൗ ഫാർ ഈസ്‌ ദി റിവർ', കുട്ടികള്‍ക്കായി ഒരു ഹ്രസ്വ ചിത്രം

By Web Team  |  First Published Sep 14, 2020, 5:46 PM IST

ഏഴാം ക്ലാസിലെ ഇംഗ്ലീഷ് പാഠഭാഗത്തെ ആസ്‍പദമാക്കി ഒരുക്കിയ ഹൗ ഫാർ ഈസ്‌ ദി റിവർ എന്ന ഹ്രസ്വ ചിത്രം.


കുട്ടികളില്‍ പരിസ്ഥിതി സ്‍നേഹം വളര്‍ത്താനായി ഒരു കൊച്ചുസിനിമ. ഏഴാം ക്ലാസിലെ ഇംഗ്ലീഷ് പാഠഭാഗത്തെ ആസ്‍പദമാക്കി ഒരുക്കിയ ഹൗ ഫാർ ഈസ്‌ ദി റിവർ എന്ന ചിത്രം കുട്ടികള്‍ കാണേണ്ടതു തന്നെയാണ്.

ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ റസ്‍കിൻ ബോണ്ടിന്റെ കഥയെ ആസ്‍പദമാക്കിയിട്ടുള്ളതാണ് ഹൗ ഫാർ ഈസ്‌ ദി റിവർ എന്ന ചിത്രം. വിദ്യാസ വകുപ്പിന്റെ എസ് ഐ ഇ ടി ചിൽഡ്രൻസ് ഷോർട് ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം ലഭിച്ചിരുന്നു. വിദേശമേളകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഹരീഷ് കോട്ടൂരാണ് ചിത്രം സംവിധാനം ചെയ്‍തത്. വിനയ കുമാര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആദില്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയിരിക്കുന്നത്.

click me!