വ്യത്യസ്തമാണ് 'ഹീര'; കൈയ്യടി നേടി ഹ്രസ്വചിത്രം..

By Web Team  |  First Published Sep 25, 2020, 12:29 PM IST

പാർത്ഥൻ മോഹനാണ് ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് 


ചുരുങ്ങിയ കാലം കൊണ്ട് വിശ്വാസയോഗ്യമായ മാട്രിമോണിയൽ സേവനങ്ങളിലൂടെ ശ്രദ്ധേയമായ സൈറ്റാണ് ഹാപ്പിവെഡിങ്സ്.കോം. മനസ്സിനിണങ്ങിയ പങ്കാളിയെ തിരഞ്ഞെടുക്കാൻ ഏറ്റവും വിശ്വാസയോഗ്യമായ സേവനം നൽകുന്ന ഹാപ്പിവെഡിങ്സ്.കോം ഇപ്പോഴിതാ ആനുകാലിക പ്രസക്തമായ വിഷയത്തെ ഹ്രസ്വ ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണ്. 'ഹീര' എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രം രണ്ട് കഥാപാത്രങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. പൂർണ്ണമായും വീഡിയോ കോളിലൂടെ ചിത്രീകരിച്ചിരിക്കുന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പാർത്ഥൻ മോഹനാണ്. ഡയാന ഹമീദും രക്ഷാധികാരി ബൈജുവിലൂടെ ശ്രദ്ധേയനായ ശങ്കർ ഇന്ദുചൂഡനുമാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. 

Latest Videos

സ്ത്രീതന്നെ ധനമെന്ന് ആയിരമാവര്‍ത്തി പറയുമെങ്കിലും വിവാഹത്തിന്‍റെ കാര്യമെത്തമ്പോള്‍ സ്ത്രീധനമില്ലാതെ വിവാഹം ചെയ്യുകയെന്നാല്‍ ഒരു കുറച്ചിലായാണ് ചിലർ നോക്കികാണുന്നത്. അളന്നു തൂക്കുന്ന പൊന്നിലോ പറഞ്ഞു വാങ്ങുന്ന കാശിലോ അല്ല കാര്യം, നല്ല ഒരു ജീവിത പങ്കാളിയിലാണ് കാര്യമെന്ന് ചിത്രം പറയുന്നു. അഭിലാഷ് സുധീഷാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. വേറിട്ട അവതരണ ശൈലി കൊണ്ട് ശ്രദ്ധേയമായ ഹ്രസ്വചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മനസ്സിനിണങ്ങിയ പങ്കാളിയെ കണ്ടെത്താൻ ഹാപ്പിവെഡിങ്സ്.കോമിൽ നിങ്ങളുടെ പ്രൊഫൈൽ രജിസ്റ്റർ ചെയ്യൂ...കൂടുതൽ വിവരങ്ങൾക്ക് www.happyweddings.com സന്ദർശിക്കുക....
 

click me!