റിച്ചി കെ എസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
യജമാനന്‍റെ മടങ്ങിവരവിനായി പത്ത് വർഷത്തോളം കാത്തിരുന്ന വിശ്വസ്തനായ ഹാച്ചിക്കോ എന്ന ജാപ്പനീസ് നായയുടെ കഥ ലോകപ്രശസ്തമാണ്. ലോകത്തെവിടെയെങ്കിലും ഇത്രയേറെ ആരാധിക്കപ്പെട്ടിട്ടുള്ള, ഇപ്പോഴും ആരാധിക്കപ്പെടുന്ന ഒരു നായയുണ്ടാകുമോ എന്നു സംശയമാണ്. അത്തരത്തില്‍ ഒരു നായയുടെയും യജമാനന്‍റെയും കഥ പറയുന്ന ഹ്രസ്വചിത്രമാണ് ഹാച്ചിക്കോ.
അനുരാഗ ഗാനം പോലെ എന്ന ഹ്രസ്വചിത്രം ഒരുക്കിയ റിച്ചി കെ എസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തന്‍റെ പ്രിയപ്പെട്ട നായകുട്ടിയെ അന്വേഷിച്ച് ഇറങ്ങുന്ന യജമാനന്‍റെ മാനസിക അവസ്ഥയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. തുടക്കം മുതൽ വളരെ ലളിതമായി കഥ പറഞ്ഞു പോകുന്ന ചിത്രം നല്ലൊരു സന്ദേശം കൂടി പകർന്നു നൽകുന്നുണ്ട്. വേറിട്ട അവതരണരീതിയും പ്രമേയവും ചിത്രത്തെ കൂടുതൽ പ്രിയങ്കരമാക്കുന്നു. അരുൺ, സേതുമാധവ്, വി മഹാദേവൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗോവിന്ദ് രവി നിർമിച്ചിരിക്കുന്ന ഹ്രസ്വചിത്രത്തിന് വിനോദ് എം രവിയാണ് കൃാമറ ഒരുക്കിയിരിക്കുന്നത്. വിഷ്ണു ദാസാണ് സംഗീതം.