ചിരിപ്പിച്ചും ചിന്തിപ്പിച്ചും 'ഗോവിന്ദന്റെ കാണാക്കാഴ്ചകൾ', ശ്രദ്ധേയമായി ഹ്രസ്വചിത്രം

By Web Team  |  First Published Oct 10, 2020, 8:40 PM IST

 രാജേഷ് അടൂരാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്


കോവിഡ് പശ്ചാത്തലമാക്കി നിരവധി ഹ്രസ്വചിത്രങ്ങൾ ഇറങ്ങുന്ന സമയത്ത് ചിരിപ്പിച്ചും ചിന്തിപ്പിച്ചും ശ്രദ്ധ നേടുകയാണ് രാജേഷ് അടൂർ സംവിധാനം ചെയ്ത 'ഗോവിന്ദന്റെ കാണാക്കാഴ്ചകൾ' എന്ന ഹ്രസ്വചിത്രം.  

Latest Videos

പ്രശസ്ത കോമഡി  താരം അജിത് കൂത്താട്ടുകുളം പ്രധാന കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിന്റെ രചന പ്രവീൺ വിജയകുമാറാണ്. ക്വാറന്റൈൻ കാലത്തെ രസകരമായ ഒരു സംഭവം കുടുംബ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം പ്രദീപ് പച്ച, സംഗീതം സിദ്ധാർത്ഥ  പ്രദീപ് , എഡിറ്റിംഗ് സാദിക് മുഹമ്മദ് ,എഫക്സ് ധനുഷ് നായനാരും നിർവഹിച്ചിരിക്കുന്നു . ദക്ഷ മോഹൻ, അനിത സന്തോഷ് ജോമോൻ, ഷിബിൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നത്. 

click me!