മുക്കാലിക്ക് ഇതിനോടകം മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
അഖിൽ എം ബോസ്(Akhil M Bose) സംവിധാനം ചെയ്ത പിരിയോഡിക് സീരിസ്(Periodic Series) 'മുക്കാലി'(Mukkali) ശ്രദ്ധനേടുന്നു. സീരിസിന്റെ ആദ്യഭാഗമാണ് റിലീസ് ചെയ്തിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ പിരിയോഡിക് സീരിസ് കൂടിയാണിത്.
ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിൽ തെക്കൻ മലബാറിലെ പരുത്തി ഗ്രാമത്തിൽ നടക്കുന്ന സംഭവങ്ങളാണ് കഥയ്ക്ക് ആധാരം. ചരിത്രവുമായി ബന്ധമൊന്നുമില്ലെങ്കിലും ആ കാലഘട്ടത്തിലെ സാമൂഹ്യ വ്യവസ്ഥിതി കമേർഷ്യൽ ഫോർമാറ്റിൽ തന്നേ വരച്ചു കാട്ടുകയാണ് മുക്കാലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മുക്കാലിക്ക് ഇതിനോടകം മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
'ഒപ്പിയെടുത്തത് ഒരു കാലഘട്ടത്തിന്റെ നേർ രേഖയാണ്, ഒരു മുഴുനീള പടം കണ്ട പ്രതീതി..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. മനോഹരമായ വർക്ക്, മികച്ച സംവിധാനം', എന്നിങ്ങനെ പോകുന്നു പ്രേക്ഷകരുടെ പ്രതികരണങ്ങൾ.
അഖിൽ ബോസ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. അജയ് ഉണ്ണികൃഷ്ണനാണ് സഹസംവിധായകൻ. സിനിമാ ടിക്കറ്റ്സ് പ്രൊഡക്ഷനാണ് നിർമ്മാണം. ബിൻസീർ ആണ് ഡിഒപി. സംഗീതവും ബിജിഎമ്മും തയ്യാറാക്കിയിരിക്കുന്നത് റീജോ ചക്കാലയ്ക്കൽ ആണ്. രൂപേഷ് കോങ്ങാടാണ് ആർട്ട് ചെയ്തിരിക്കുന്നത്.