'മൈ റോഡ് റീല്‍' അന്തര്‍ദേശീയ ഷോര്‍ട്ട് ഫിലിം മത്സരത്തിനുവേണ്ടി അഭിനന്ദന്‍ ഒരുക്കിയ ചിത്രത്തിന് മൂന്ന് മിനിറ്റ് ദൈര്‍ഘ്യം മാത്രമാണുള്ളത്. 'നീ അവള്‍ക്കൊപ്പം കിടന്നോ' എന്ന കൗതുകമുണര്‍ത്തുന്ന ടൈറ്റിലില്‍ എത്തിയ ചിത്രം കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രമാണ്.
പുതുതലമുറ ഛായാഗ്രാഹകരില്‍ മുന്‍നിര പേരുകാരനാണ് അഭിനന്ദന്‍ രാമാനുജം. ആമേന്‍, ഡബിള്‍ ബാരല്‍ തുടങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ അഭിനന്ദന്‍ തമിഴിലും ഹിന്ദിയിലും മുന്‍നിര സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ സംവിധാനത്തിലും ഒരു കൈ നോക്കിയിരിക്കുകയാണ് അദ്ദേഹം. എന്നാല്‍ ഇതൊരു ഹ്രസ്വചിത്രം ആണെന്നുമാത്രം.
'മൈ റോഡ് റീല്‍' അന്തര്‍ദേശീയ ഷോര്‍ട്ട് ഫിലിം മത്സരത്തിനുവേണ്ടി അഭിനന്ദന്‍ ഒരുക്കിയ ചിത്രത്തിന് മൂന്ന് മിനിറ്റ് ദൈര്‍ഘ്യം മാത്രമാണുള്ളത്. 'നീ അവള്‍ക്കൊപ്പം കിടന്നോ' (Did you sleep with her) എന്ന കൗതുകമുണര്‍ത്തുന്ന ടൈറ്റിലില്‍ എത്തിയ ചിത്രം കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രമാണ്. അതേസമയം സിനിമയുടെ മുക്കാല്‍ഭാഗവും സംഭവിക്കുന്നത് ഒരു ഹൈവേയില്‍ രണ്ട് കാറുകളിലിരുന്ന് വാഗ്വാദത്തിലേര്‍പ്പെടുന്ന യുവതിക്കും യുവാവിനുമിടയിലുമാണ്. കാളിദാസ് ജയറാമും പ്രയാഗ മാര്‍ട്ടിനുമാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ വൈകാരികമായ തര്‍ക്കത്തിന് ചൂടേറുന്നതിനൊപ്പം വേഗത ആര്‍ജ്ജിക്കുന്ന വാഹനങ്ങള്‍ കാണികളെ ആകാംക്ഷയില്‍ നിര്‍ത്താന്‍ പര്യാപ്തമാണ്.
പ്രവീണ്‍ ചന്ദര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ടേപ്പ് മെഷീന്‍ ആണ്. യുവാക്കളായ 15 ക്യാമറ ഓപ്പറേറ്റേഴ്സിനും അഭിനന്ദന്‍ ക്രെഡിറ്റ് കൊടുത്തിട്ടുണ്ട്.