റോഡ‍് സുരക്ഷ ആസ്പദമാക്കിയുള്ള ഷോര്‍ട്ട് ഫിലിം 'ഡാർവിൻ്റെ രണ്ടാം നിയമം' ശ്രദ്ധ നേടുന്നു

By Asianet Malayalam  |  First Published Aug 28, 2021, 7:42 PM IST

യൂട്യൂബ് റിലീസിന് ചെയ്യുന്നതിന് മുമ്പേ തന്നെ ഈ ചിത്രം നിരവധി ചലച്ചിത്രമേളകളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും 4  പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിരുന്നു


ലളിതാംബിക പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ശ്രീഹരി ചന്ദ്രശേഖർ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമായ ഡാർവിന്റെ രണ്ടാം നിയമം ശ്രദ്ധ നേടുന്നു. റോഡ് സുരക്ഷ പ്രമേയമാകുന്ന ഈ ചിത്രത്തിൽ റോഡിലൂടെ വാഹനം ഓടിക്കുമ്പോൾ അശ്രദ്ധ കാരണം ഉണ്ടാകുന്ന അപകടം എത്ര വലിയ നഷ്ടമാണ് ഓരോ കുടുംബങ്ങളിലും ഉണ്ടാക്കുന്നത് എന്നുള്ളതിന്റെ നേർ കാഴ്ച ആയി മാറുന്നു. 

യൂട്യൂബ് റിലീസിന് ചെയ്യുന്നതിന് മുമ്പേ തന്നെ ഈ ചിത്രം നിരവധി ചലച്ചിത്രമേളകളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും 4  പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിരുന്നു. കിരൺ മോഹനും വിഷ്ണു നാരായണനും തിരക്കഥ എഴുതിയിരിക്കുന്ന ഹസ്വചിത്രത്തിന്റെ ക്യമറമാൻ ശിവൻ എസ് സംഗീതാണ്. അനിൽ കുമാർ, സംഗീത മേനോൻ, പ്രേംജിത്ത് സുരേഷ് ബാബു, കാർത്തി ശ്രീകുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Latest Videos

click me!