കുപ്പിയുണ്ടാക്കുന്ന പൊല്ലാപ്പ്'; ചിരിപ്പിച്ച് 'ബോട്ടിൽ ലോക്ക്ഡൗൺ'

By Web Team  |  First Published Jul 13, 2020, 3:51 PM IST

ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഹ്രസ്വചിത്രത്തിൽ ജെയ്‌സ് ജോസാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്


കാരണവർ, മാസ്റ്റർപീസ്, രമേശൻ ഒരു പേരല്ല തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ദിവ്യദർശൻ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് 'ബോട്ടിൽ ലോക്ക്ഡൗൺ'. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഹ്രസ്വചിത്രത്തിൽ ജെയ്‌സ് ജോസാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ലോക്ക്ഡൗൺ സമയത്ത് മദ്യത്തിനായുള്ള മൂന്ന് പേരുടെ അലച്ചിലും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് കഥാപശ്ചാത്തലം.     

ശ്രീജിത്ത് രവി, റേയ്ജൻ രാജൻ, ദിവ്യദർശൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബോജ രാജ്, അശ്വതി ദർശൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത് ദിവ്യദർശന്റെ അമ്മയും നാടക പ്രവർത്തകയുമായ സന്ധ്യ രാജേന്ദ്രനാണ്. ജമിനി ഉണ്ണികൃഷ്ണനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്, ഛായാഗ്രഹണം സുധീപ് ഐവിഷൻ, എഡിറ്റിംഗ് റിയാസ്, 

Latest Videos

click me!