അനുരാഗ് എന്ന പ്രധാന കഥാപാത്രമായി തന്നെയാണ് വീനിത് ചിത്രത്തില്‍ എത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ പറയുന്ന കഥയില്‍ വിനീതിന്‍റെ ലുക്ക് പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സൂപ്പര്‍ ശരണ്യയിലെ അജിത് മേനോന്‍ തന്നെയാണോ ഇതെന്നാണ് കണ്ടവരില്‍ ഏറിയ പങ്കും ചോദിക്കുന്നത്
സൂപ്പര്‍ ശരണ്യ കണ്ടവരാരും അതിലെ അജിത് മേനോന്‍ എന്ന കഥാപാത്രത്തെ മറക്കില്ല. തെലുങ്കിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ അര്‍ജ്ജുന്‍ റെഡ്ഡിയിലെ കലിപ്പന്‍ മോഡിലുള്ള നായകന്‍റെ സ്പൂഫ് എന്ന് തോന്നുന്ന തരത്തിലുള്ള കഥാപാത്രമായിരുന്നു അജിത് മേനോന്‍. അത് ഗംഭീരമായി അവതരിപ്പിക്കാന്‍ തന്നെ വിനീത് വാസുദേവിന് സാധിച്ചിരുന്നു. ചിത്രത്തിലെ വിനീതിന്‍റെ ലുക്കും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ വിനീത് പ്രധാന കഥാപാത്രമായി എത്തിയ, അനുരാഗ് എഞ്ചിനിയറിംഗ് വര്‍ക്ക്സ് എന്ന ഷോര്‍ട്ട് ഫിലിമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമായി മാറുന്നത്.
അനുരാഗ് എന്ന പ്രധാന കഥാപാത്രമായി തന്നെയാണ് വീനിത് ചിത്രത്തില്‍ എത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ പറയുന്ന കഥയില്‍ വിനീതിന്‍റെ ലുക്ക് പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സൂപ്പര്‍ ശരണ്യയിലെ അജിത് മേനോന്‍ തന്നെയാണോ ഇതെന്നാണ് കണ്ടവരില്‍ ഏറിയ പങ്കും ചോദിക്കുന്നത്. മികച്ച പ്രണയ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം പ്രാദേശിക ഭാഷയിലുള്ള ഡയലോഗുകളും ഷോര്‍ട്ട് ഫിലിമിനെ വേറിട്ടതാക്കുന്നു.
'ലുക്മാനാണ് നായകൻ എന്നറിഞ്ഞപ്പോൾ പരാതി പറഞ്ഞവരുണ്ട്': നടന്റെ വളർച്ചയിൽ അഭിമാനമെന്ന് തരുൺ മൂർത്തി
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങളുടെ സംവിധായകനായി മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ ഗിരീഷ് എ ഡിക്കൊപ്പം റീജു ജോസും ചേര്‍ന്നാണ് നിര്‍മ്മാണം. ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തരിക്കുന്നത് കിരണ്‍ ജോസിയാണ്. കഥയൊരുക്കിയത് ആദര്‍ശ് സദാനന്ദനും കിരണ്‍ ജോസിയും ചേര്‍ന്നാണ്. ക്യാമറയ്ക്ക് പിന്നിലും എഡിറ്റിംഗിലും മികവ് തെളിയിച്ചിരിക്കുന്നത് കഥയില്‍ പങ്കാളിയായ ആദര്‍ശ് തന്നെയാണ്. സംഗീതം മിലന്‍ ജോണ്‍. പാട്ടിന്‍റെ വരികള്‍ സൂപ്പര്‍ ശരണ്യയിലൂടെ വൈറലായ സുഹൈല്‍ കോയയാണ്. സൗണ്ട് എഫക്ട് അരുണ്‍ വെയിലര്‍. നായികയായി എത്തിയ അഖില ഭാര്‍ഗ്ഗവന്‍റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. ഇതിനകം യൂട്യൂബില്‍ മികച്ച പ്രതികരണം ചിത്രത്തിന് ലഭിച്ചുകഴിഞ്ഞു.