ഹരികുമാർ എന്ന പ്രവാസിയുടെ ജീവതത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്
വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് എത്തുന്ന പ്രവാസിക്ക് ഒരുപാട് സ്വപ്നങ്ങൾ കാണും. ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണണം അവർക്കൊപ്പം സമയം ചിലവിടണം. തുടങ്ങി നിരവധി ആഗ്രഹങ്ങളുമായിട്ടായിരിക്കും വരുക. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ നാട്ടിലെത്തിയവരുടെ അവസ്ഥ മറ്റൊരു തരത്തിലായിരിക്കും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുകളും തുടങ്ങി അവർ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾ ഏറെയാണ്. ഇത്തരത്തിലുള്ള പ്രവാസികളുടെ വര്‍ത്തമാന കാലത്തെ കോര്‍ത്തിണക്കി കൊണ്ട് എൻ അരുൺ ഒരുക്കിയ ഹ്രസ്വ ചിത്രമാണ് ‘അകലം’.
ഹരികുമാർ എന്ന പ്രവാസിയുടെ ജീവതത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. സംവിധായകൻ എംഎ നിഷാദ് ആണ് ഹരികുമാറായി വേഷമിട്ടിരിക്കുന്നത്. ചിത്രത്തിന്റെ കഥ സംവിധായകനും പ്രൊഫ. പാർവതിചന്ദ്രനും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. വിനു പട്ടാട്ട് ക്യാമറയും അഖിൽ എ.ആർ എഡിറ്റിംഗും മിനീഷ് തമ്പാൻ സംഗീതവും നിർവഹിച്ചിരിക്കുന്നു. സോഹൻ സീനു ലാൽ, സരയൂ മോഹൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.