ഹ്രസ്വ ചിത്രം ഒടിടി പ്ലാറ്റ് ഫോമായ മൂവിലക്‌സിലൂടെയാണ് പ്രേക്ഷകരിലെത്തുക
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിലെ അമ്മായിയച്ഛന്‍ കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ടി സുരേഷ് ബാബുവും ആക്റ്റിവിസ്റ്റ് ശീതള്‍ ശ്യാമും, ജോളി ചിറയത്തും പ്രധാന വേഷത്തിലെത്തുന്ന ഹ്രസ്വ ചിത്രമാണ് ചിലര്‍. അമല്‍ ജോസ്, ടൈറ്റസ് കണ്ടത്തില്‍ എന്നിവര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി.
നയന, ജിതിന്‍ പി വി, ടൈറ്റസ് കണ്ടത്തിൽ കുമാരി അൽമിത്ര ,സുഭാഷ് തുടങ്ങിയവരും ഹ്രസ്വ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു. ഏപ്രില്‍ ആദ്യം റിലീസിനൊരുങ്ങുന്ന ഹ്രസ്വ ചിത്രം ഒ ടി ടി പ്ലാറ്റ് ഫോമായ മൂവിലക്‌സിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുക. മൂവിലക്സിലൂടെ കൂടുതൽ ഹ്രസ്വചിത്രങ്ങൾക്ക് ഒടിടി റിലീസ് സാധ്യമാക്കാനാണ് ശ്രമമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.