കരയിലെ ഏറ്റവും പ്രായം കൂടിയ ജീവി, ജൊനാഥന് ജന്മദിനാഘോഷം, ചിത്രങ്ങൾ വൈറൽ   

By Web Team  |  First Published Dec 11, 2023, 1:44 PM IST

ജൊനാഥൻ ഇപ്പോഴും ആരോ​ഗ്യവാനാണെന്ന് പരിപാലിക്കുന്ന മൃഗഡോക്ടർ പറഞ്ഞു. മണക്കാനുള്ള ശേഷിയും തിമിരം കാരണം കാഴ്ചയും നഷ്ടപ്പെട്ടു. എങ്കിലും നന്നായി ഭക്ഷണം കഴിക്കുകയും നടക്കുകയും ചെയ്യുന്നുണ്ടെന്ന് ഡോക്ടർ ജോ ഹോളിൻസ് വ്യക്തമാക്കി.


രയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ജീവിയായ ജോനാഥൻ ആമയ്ക്ക് 191 വയസ്സ് തികഞ്ഞു. ഗിന്നസ് വേൾഡ് റെക്കോർഡ്സ് (ജിഡബ്ല്യുആർ) പ്രകാരം 1832-ലാണ് സീഷെൽസ് ഭീമൻ ആമ ജനിച്ചത്. 1882-ൽ സീഷെൽസിൽ നിന്ന് സെന്റ് ഹെലീന ദ്വീപിലേക്ക് കൊണ്ടുവന്ന വർഷത്തെ അടിസ്ഥാനമാക്കിയാണ് ആമയുടെ പ്രായം കണക്കാക്കിയത്. ആ സമയത്ത് 50 വയസ്സായിരുന്നു. ജോനാഥന്റെ പിറന്നാൾ ആഘോഷങ്ങളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. ആമകളുടെ ശരാശരി ആയുർദൈർഘ്യം 150 വർഷമാണ്. 

നേരത്തെ, 188 വയസുവരെ ജീവിച്ച തുയി മലീല എന്ന ആമക്കായിരുന്നു റെക്കോർഡ്. 2021-ൽ കിരീടം ജൊനാഥന് സ്വന്തമായി. 1965-ൽ തുയി മലീല ചത്തു. 

Latest Videos

ജൊനാഥൻ ഇപ്പോഴും ആരോ​ഗ്യവാനാണെന്ന് പരിപാലിക്കുന്ന മൃഗഡോക്ടർ പറഞ്ഞു. മണക്കാനുള്ള ശേഷിയും തിമിരം കാരണം കാഴ്ചയും നഷ്ടപ്പെട്ടു. എങ്കിലും നന്നായി ഭക്ഷണം കഴിക്കുകയും നടക്കുകയും ചെയ്യുന്നുണ്ടെന്ന് ഡോക്ടർ ജോ ഹോളിൻസ് വ്യക്തമാക്കി. ഇപ്പോഴും ആഴ്‌ചയിലൊരിക്കൽ കൈകൊണ്ട് ആഹാരം നൽകുന്നുണ്ടെന്നും ഹോളിൻസ് കൂട്ടിച്ചേർത്തു. സെന്റ് ഹെലീനയുടെ ഗവർണറായിരുന്ന നിഗൽ ഫിലിപ്സ്, 1932 ഡിസംബർ 4-ന് ജോനാഥന് ഔദ്യോഗിക ജന്മദിനമായി പ്രഖ്യാപിച്ചു. ഇപ്പോഴും വെയിൽ കായും. ചൂടുള്ള ദിവസങ്ങളിൽ തണലിലായിരിക്കും. കാബേജ്, വെള്ളരി, കാരറ്റ്, ചീര, ആപ്പിൾ എന്നിവയാണ് ജോനാഥന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ. വാഴപ്പഴവും ജൊനാഥന് ഇഷ്ടമാണ്. 

click me!