ട്രൈസോണിക് വിൻഡ് ടണലിന്റെ ആദ്യ "ബ്ലോ ഡൗൺ" പരീക്ഷണം വിജയകരം

By Web Team  |  First Published Dec 10, 2022, 8:09 AM IST

ട്രൈസോണിക് വിൻഡ് ടണൽ ഉപയോഗിച്ച് റോക്കറ്റുകളുടെയും റീ-എൻട്രി ബഹിരാകാശവാഹനങ്ങളുടെയും എയറോഡൈനാമിക് രൂപകല്പന പരിശോധിക്കാനും അതിൽ അനുഭവപ്പെടാവുന്ന ലോഡ് ഡിസ്ട്രിബ്യൂഷൻ, മർദ്ദം, അക്കോസ്റ്റിക് ലെവലുകൾ മുതലായവ വിലയിരുത്താനും സാധിക്കും. 


തിരുവനന്തപുരം: ഇന്ത്യൻ ശാസ്ത്ര സമൂഹം വളരെ നാളായി കാത്തിരുന്ന ട്രൈസോണിക് വിൻഡ് ടണലിന്റെ ആദ്യ "ബ്ലോ ഡൗൺ" പരീക്ഷണം 2022 ഡിസംബർ 8 ന് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ നടന്നു.

ട്രൈസോണിക് വിൻഡ് ടണൽ ഉപയോഗിച്ച് റോക്കറ്റുകളുടെയും റീ-എൻട്രി ബഹിരാകാശവാഹനങ്ങളുടെയും എയറോഡൈനാമിക് രൂപകല്പന പരിശോധിക്കാനും അതിൽ അനുഭവപ്പെടാവുന്ന ലോഡ് ഡിസ്ട്രിബ്യൂഷൻ, മർദ്ദം, അക്കോസ്റ്റിക് ലെവലുകൾ മുതലായവ വിലയിരുത്താനും സാധിക്കും. ട്രൈസോണിക് തുരങ്കത്തിന് മൊത്തത്തിൽ 160 മീറ്റർ നീളവും പരമാവധി 5.4 മീറ്റർ ക്രോസ് വ്യാസവുമുണ്ട്.

Latest Videos

undefined

ബഹിരാകാശ വാഹനങ്ങളുടെ വിക്ഷേപണത്തിനിടയിലെ മൂന്ന് വേഗ പരിധികളിൽ വിവിധ പരീക്ഷണങ്ങൾക്കായി  ഈ സങ്കേതം ഉപയോഗിക്കാം - ശബ്ദത്തിന്റെ വേഗതയ്ക്ക് താഴെ, ശബ്ദത്തിന്റെ വേഗതയിൽ, ശബ്ദത്തിന്റെ വേഗതയ്ക്ക് മുകളിൽ: അതിനാലാണ് ഇത് ട്രൈസോണിക് വിൻഡ് ടണൽ എന്ന് പേരിൽ അറിയപ്പെടുന്നത്. ശബ്ദത്തിന്റെ 0.2 ഇരട്ടി വേഗതയിൽ നിന്ന് (68 m/s) ശബ്ദത്തിന്റെ 4 മടങ്ങ് (1360 m/s) വരെയുള്ള വേഗപരിധിയിൽ ഈ ടണൽ ഉപയുക്തമാണ്.

വിഎസ്എസ്‌സി ഡയറക്ടർ ഡോ.എസ് ഉണ്ണികൃഷണൻ നായർ, എൽപിഎസ്‌സി ഡയറക്ടർ ഡോ. വി നാരായണൻ, ഡയറക്ടർ, IISU.ഡോ. സാം ദയാല ദേവ് എന്നിവരുൾപ്പെടെയുള്ള ഐഎസ്‌ആർഒയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഡോസ് ഐഎസ്ആർഒ/സെക്രട്ടറി ശ്രീ എസ് സോമനാഥ് ഔപചാരികമായി സ്വിച്ച് ഓൺ ചെയ്തു.

 ട്രൈസോണിക് വിൻഡ് ടണൽ ഇന്ത്യയുടെ എയ്‌റോസ്‌പേസ് മേഖലയിൽ വർദ്ധിച്ചുവരുന്ന സ്വാശ്രയത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പാണ്.

54-ാം ദൗത്യവും വിജയകരമാക്കി പിഎസ്എൽവി സി: ഭൂട്ടാൻ്റെ അടക്കം ഒൻപത് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ

ഗഗന്‍യാന്‍ പേടകത്തെ സുരക്ഷിതമായി ഇറക്കാനുള്ള പാരച്യൂട്ട് പരിക്ഷണം വിജയിച്ചു

click me!