അപ്രതീക്ഷിത പ്രതിസന്ധി, സ്പേസ് ഡോക്കിങ് പരീക്ഷണം മാറ്റി, ഉപഗ്രഹങ്ങൾ സുരക്ഷിതമെന്ന് ഇസ്രോ

By Web Desk  |  First Published Jan 8, 2025, 9:59 PM IST

സ്പേസ് ഡോക്കിങ് പരീക്ഷണം വീണ്ടും മാറ്റി. ദൗത്യത്തിൽ അപ്രതീക്ഷിത പ്രതിസന്ധി ഉണ്ടായതിനെ തുടര്‍ന്നാണ് നാളെ നടത്താനിരുന്ന ഉപഗ്രഹങ്ങളുടെ കൂടിചേരൽ മാറ്റിവെച്ചത്. ഉപഗ്രഹങ്ങള്‍ സുരക്ഷിതമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.


ബെംഗളൂരു: സ്പേസ് ഡോക്കിങ് പരീക്ഷണം വീണ്ടും മാറ്റി. സ്പെഡെക്സ് ദൗത്യത്തിൽ അപ്രതീക്ഷിത പ്രതിസന്ധി ഉണ്ടായതിനെ തുടര്‍ന്നാണ് നാളെ നടത്താനിരുന്ന ഉപഗ്രഹങ്ങളുടെ കൂടിചേരൽ മാറ്റിവെച്ചത്. നാളത്തെ ഡോക്കിങ് പരീക്ഷണവും മാറ്റിവെയ്ക്കുകയാണെന്നും ഉപഗ്രഹങ്ങള്‍ സുരക്ഷിതമാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഡോക്കിങിനായി ഉപഗ്രഹങ്ങള്‍ തമ്മിൽ ദൂരം കുറച്ച് കൊണ്ടുവരുന്നതിന്‍റെ വേഗം കൂടിയതോടെയാണ് ദൗത്യം മാറ്റിവെച്ചത്. ഉപഗ്രഹങ്ങള്‍ തമ്മിൽ അടുക്കുന്നതിന്‍റെ വേഗത പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നുവെന്നും ഇസ്രോ അറിയിച്ചു.

എസ്‌ഡിഎക്സ് 01 ചേസർ, എസ്ഡിഎക്സ് 02 ടാർഗറ്റ് എന്നീ ഉപഗ്രഹങ്ങളുടെ ഡോക്കിങ് ബഹിരാകാശത്ത് വെച്ച് നടത്തുന്ന ചരിത്രപരമായ ദൗത്യമായിരുന്നു നാളെ നടക്കേണ്ടിയിരുന്നത്.

Latest Videos

ഡോക്കിംഗിന് മുന്നോടിയായി ഇരു ഉപഗ്രഹങ്ങളും തമ്മിലുള്ള അകലം 225 മീറ്ററിലേക്ക് താഴ്ത്താനുള്ള നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് പ്രശ്നമുണ്ടായത്. അകലം കുറച്ചുകൊണ്ടുവരുന്നതിനിടെ വേഗം പ്രതീക്ഷിച്ചതിലും കൂടി. ഉപഗ്രഹത്തിലെ ത്രസ്റ്ററുകൾ അപ്രതീക്ഷിതമായി പ്രവർത്തനം നിർത്തിയതാണ് കുഴപ്പത്തിന് കാരണം. ത്രസ്റ്ററുകൾ ഉപയോഗിച്ചാണ് പേടകത്തിൻ്റെ വേഗം നിയന്ത്രിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കാൻപറ്റൂ എന്ന് ഐഎസ്ആർഒ അറിയിച്ചു. ഇതോടെയാണ് നാളത്തെ ദൗത്യം മാറ്റിവെച്ചത്.

 ഉപഗ്രഹങ്ങളെ ട്രാക്ക് ചെയ്യാൻ യൂറോപ്യൻ ബഹിരാകാശ ഏജൻസിയും ഇസ്രോയെ സഹായിക്കുന്നുണ്ട്.വേഗത കൂടിയത് അപ്രതീക്ഷിതമായിരുന്നുവെന്നും ഇസ്രോ അറിയിച്ചു.നാളെ രാവിലെയോടെ 3 മീറ്റർ അടുത്തെത്തിച്ച് രാവിലെ എട്ട് മണിക്കും എട്ടേ മുക്കാലിനുമിടയിൽ ഡോക്കിങ് നടത്താനായിരുന്നു ലക്ഷ്യം. പുതിയ തീയതി ഐഎസ്ആര്‍ഒ അറിയിച്ചിട്ടില്ല. ഉപഗ്രഹത്തിലെ ത്രസ്റ്ററുകളിലെ പ്രശ്നം ആണ് കാരണം വീണ്ടും ദൗത്യം മാറ്റിവെച്ചത്. ത്രസ്റ്ററുകള്‍ സ്വയം പ്രവര്‍ത്തനം നിര്‍ത്തി. ഇതേ പ്രശ്നം കാരണം ആണ് ഏഴിന് നടക്കേണ്ട ദൗത്യവും മാറ്റിയത്.

കന്യാകുമാരിയിലെ ഗ്രാമത്തിൽ നിന്ന് ഐഎസ്ആര്‍ഒ തലപ്പത്തേക്ക്; ഡോ. വി നാരായണന്‍ ഇസ്രൊയുടെ 'എഞ്ചിന്‍'

ഐഎസ്ആര്‍ഒ മാജിക് നാളെ; ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങള്‍ ഒന്നാകും! ചരിത്ര പരീക്ഷണം തത്സമയം കാണാനുള്ള വഴി

 

click me!