വഴി തെളിച്ച് 'സുബാസ്റ്റ്യൻ', കടൽത്തറയിൽ നിന്ന് 1388 മീറ്റർ ആഴത്തിൽ ഗവേഷണം, കണ്ടെത്തിയത് നൂറിലധികം പുതിയ ജീവികൾ

By Web Team  |  First Published Feb 29, 2024, 1:35 PM IST

കടൽ ചേനകൾ, ലോബ്സ്റ്ററുകൾ, പവിഴ പുറ്റുകൾ, കടൽ തവളകൾ എന്നീയിനത്തിലാണ് 100 ൽ അധികം ജീവികളെ കണ്ടെത്തിയിരിക്കുന്നത്. കടൽ തറയിൽ നിന്ന് 1388 മീറ്റർ ആഴത്തിൽ വരെ ജീവിക്കുന്ന ഇത്രയധികം ജീവികളെ കണ്ടെത്തുന്നത് അപൂർവ്വമെന്നാണെന്നാണ് നിരീക്ഷണം


ചിലിയുടെ സമുദ്രമേഖലയിൽ ഗവേഷണം നടത്തിയ ശാസ്ത്രജ്ഞരെ അമ്പരപ്പിച്ച് നൂറിലധികം വരുന്ന പുതിയ ജീവികൾ. ചിലിയുടെ സമുദ്ര ഭാഗത്തെ കടലിൽ നടന്ന ഗവേഷണത്തിൽ നൂറിൽ അധികം വിഭാഗത്തിലുള്ള കടൽ ജീവികളെയാണ് കണ്ടെത്തിയിരിക്കുന്നത്. കടലിനുള്ളിലെ പാറക്കെട്ടുകളിലും മറ്റുമായി നടത്തിയ ഗവേഷണത്തിലാണ് ഒളിഞ്ഞിരിക്കുന്ന നിരവധി ജീവികളെ കണ്ടെത്തിയിട്ടുള്ളത്. ക്യാമറകളും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഉപകരണങ്ങളും ഉപയോഗിച്ചുള്ള നിരീക്ഷണത്തിലാണ് അത്യാകർൽകമായ നിരവധി ജീവികളെ കണ്ടെത്തിയത്.

കടൽ ചേനകൾ, ലോബ്സ്റ്ററുകൾ, പവിഴ പുറ്റുകൾ, കടൽ തവളകൾ എന്നീയിനത്തിലാണ് 100 ൽ അധികം ജീവികളെ കണ്ടെത്തിയിരിക്കുന്നത്. കടൽ തറയിൽ നിന്ന് 1388 മീറ്റർ ആഴത്തിൽ വരെ ജീവിക്കുന്ന ഇത്രയധികം ജീവികളെ കണ്ടെത്തുന്നത് അപൂർവ്വമെന്നാണെന്നാണ് നിരീക്ഷണം. ഷീമിഡിറ്റ് ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലിന് പിന്നിൽ. ജനുവരി 8 മുതൽ ഫെബ്രുവരി 11വരെയാണ് ഗവേഷണം നടന്നത്. 20400 സ്ക്വയർ മൈൽ ദൂരമാണ് ഗവേഷകർ പഠനത്തിനായി പരിശോധിച്ചത്. ചിലി മുതൽ ഈസ്റ്റർ ദ്വീപ് വരെയുള്ള ഭാഗങ്ങളാണ് ഇത്. കടൽത്തറയിലെ ചെറുകുന്നുകളും പാറക്കെട്ടുകളും കേന്ദ്രീകരിച്ചായിരുന്നു പഠനം നടന്നത്.

Latest Videos

undefined

അധികം ഗവേഷണങ്ങൾ നടക്കാത്ത മേഖലയിൽ നിന്ന് ഇത്രയധികം ജീവികളെ കണ്ടെത്തിയത് വലിയ നേട്ടമായാണ് ഗവേഷക സംഘത്തിലെ പ്രധാനിയായ ഡോ. സേവ്യർ സെല്ലാനെസ് പ്രതികരിക്കുന്നത്. അധികം ആളുകൾ എത്താത്ത മേഖലകളിൽ നിന്ന് പുതിയ ജീവികളെ കണ്ടെത്തുന്നത് സാധാരണമാണെന്നും എന്നാൽ ഇത്രയധികം ജീവികളെ കണ്ടെത്തുന്നത് അപൂർവ്വമാണെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനം കടൽ ജീവികളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളേക്കുറിച്ചും ഗവഷണത്തിലെ കണ്ടെത്തലുകൾ സഹായകരമാകുമെന്ന നിരീക്ഷണത്തിലാണ് ഷീമിഡിറ്റ് ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടുള്ളത്.

റിമോട്ട് കൺട്രോൾ സംവിധാനത്തിൽ പ്രവർത്തിക്കുന്ന സുബാസ്റ്റ്യൻ എന്ന ചെറുയാനത്തിന്റെ സഹായത്തോടെയായിരുന്നു ഗവേഷണം നടന്നത്. മനുഷ്യർക്ക് എത്തിച്ചേരാൻ സാങ്കേതിക ബുദ്ധിമുട്ടുകളുള്ള മേഖലകളിൽ പോലും ഈ സൂബാസ്റ്റ്യന് എത്താനായി. കണ്ടെത്തിയ ജീവി വർഗങ്ങളെ മുഴുവൻ തിരിച്ചറിയാൻ വർഷങ്ങളെടുക്കുമെന്നാണ് ഷീമിഡിറ്റ് ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യുട്ടീവ് ഡയറക്ടറായ ഡോ. ജ്യോതിക വിർമണി വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!