ഉറക്കം കളയാന്‍ അടുത്ത രണ്ടെണ്ണം; ശരവേഗത്തില്‍ ഛിന്നഗ്രഹങ്ങള്‍ ഭൂമിക്കരികിലേക്ക്, ഒന്ന് വളരെ അടുത്തെത്തും

By Web TeamFirst Published Sep 22, 2024, 10:55 AM IST
Highlights

സെപ്റ്റംബര്‍ 24ന് ഭൂമിക്ക് അരികിലെത്തുന്ന 2020 ജിഇ അതിന്‍റെ സാമീപ്യം കൊണ്ടാണ് ശ്രദ്ധേയമാവുക

കാലിഫോര്‍ണിയ: ഈ വരുന്ന സെപ്റ്റംബര്‍ 24ന് രണ്ട് ഛിന്നഗ്രഹങ്ങള്‍ ഭൂമിക്ക് അരികിലൂടെ കടന്നുപോകുമെന്ന മുന്നറിയിപ്പുമായി നാസ. 2024 ആര്‍ഒ11 (2024 RO11), 2020 ജിഇ (2020 GE) എന്നിങ്ങനെയാണ് ഈ ഛിന്നഗ്രഹങ്ങള്‍ക്ക് നാസ പേര് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇവ രണ്ടും ഭൂമിക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കില്ല എന്നാണ് നിലവിലെ അനുമാനം. 

2024 ആര്‍ഒ11 ഒരു വിമാനത്തിന്‍റെ വലിപ്പമുള്ള ഛിന്നഗ്രഹമാണ്. 120 അടിയാണ് ഇതിന്‍റെ വ്യാസം. എന്നാല്‍ ഭൂമിക്ക് യാതൊരു ഭീഷണിയും ഇല്ലാതെ 2024 ആര്‍ഒ11 ഛിന്നഗ്രഹം സെപ്റ്റംബര്‍ 24ന് കടന്നുപോകും. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ 4,580,000 മൈല്‍ ദൂരെയായിരിക്കും ഈ ഛിന്നഗ്രഹം. എന്നാല്‍ സെപ്റ്റംബര്‍ 24ന് ഭൂമിക്ക് അരികിലെത്തുന്ന 2020 ജിഇ അതിന്‍റെ സാമീപ്യം കൊണ്ടാണ് ശ്രദ്ധേയമാവുക. വെറും 26 അടി മാത്രമാണ് ഇതിന്‍റെ വലിപ്പമെങ്കിലും ഭൂമിക്ക് 410,000 മൈല്‍ അടുത്തുവരെ 2020 ജിഇ ഛിന്നഗ്രഹം എത്തും. എന്നാല്‍ ഈ ഛിന്നഗ്രഹവും ഭൂമിയില്‍ പതിക്കാനുള്ള ഒരു സാധ്യതയുമില്ല എന്ന് നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി വിലയിരുത്തുന്നു. എങ്കിലും നാസ ജാഗ്രതയോടെ ഇരു ഛിന്നഗ്രങ്ങളെയും നിരീക്ഷിച്ചുവരികയാണ്. 

Latest Videos

സെപ്റ്റംബര്‍ 17ന് ഭീമന്‍ ഛിന്നഗ്രഹമായ 2024 ഒഎന്‍ ഭൂമിക്ക് യാതൊരു കേടുപാടുമേല്‍പിക്കാതെ കടന്നുപോയിരുന്നു. സെപ്റ്റംബര്‍ 18ന് 2024 ആര്‍എച്ച് 8, 2013 എഫ്‌ഡബ്ല്യൂ13, 2024 ആര്‍ജെ13, ആര്‍സെഡ്ഡ്13, എന്നിവയും ഭൂമിക്ക് സുരക്ഷിത അകലത്തിലൂടെ കടന്നുപോയി. സെപ്റ്റംബര്‍ 21ന് 2024 ആര്‍വൈ15, 2024 ആര്‍സ്സെഡ്21 എന്നീ ഛിന്നഗ്രങ്ങളും ഭൂമിക്ക് അരികിലെത്തിയിരുന്നു. ഇവ രണ്ടും വിമാനത്തിന്‍റെ വലിപ്പമുള്ളവയായിരുന്നു. എന്നാല്‍ ഭൂമിയുമായി സുരക്ഷിത അകലം ഇവ പാലിച്ചായിരുന്നു യാത്ര.  

Read more: ഒന്ന് ഉറക്കം കളഞ്ഞ് പോയതേയുള്ളൂ, ദാ അടുത്തത്; ഭൂമിയെ ലക്ഷ്യമാക്കി മറ്റൊരു ഛിന്നഗ്രഹം ഇന്ന് അരികെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!