2023 മാർച്ചിൽ യുഎസിന്റെ പടിഞ്ഞാറൻ തീരത്ത് 750 അടി മെഗാ സുനാമി ഉണ്ടാകുമെന്നും അദ്ദേഹം പ്രവചിച്ചു. 2671-ലാണ് താന്‍ ജീവിക്കുന്നത് എന്നാണ് മനുഷ്യൻ എനോ അലറിക്കിന്‍റെ അവകാശവാദം.
ന്യൂയോര്‍ക്ക്: എന്നും മനുഷ്യന് കൌതുകം ഉണര്‍ത്തുന്ന ചോദ്യമാണ് അന്യഗ്രഹ ജീവികളുടെ സാന്നിധ്യം ഉണ്ടോ എന്ന ചോദ്യം. ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് ഇത്. അന്യഗ്രഹ ജീവികള്‍ ഉണ്ടോ ഇല്ലയോ, അവർ നമ്മെ നിരീക്ഷിക്കുന്നുണ്ടോ, അവർ ഭൂമിയില്‍ എത്തുന്നുണ്ടോ തുടങ്ങിയ ചില ചോദ്യങ്ങൾ എല്ലാവരുടെയും മനസിലുണ്ടാകും. ഇപ്പോള്‍ സ്വയം പ്രഖ്യാപിത 'ടൈം ട്രാവലർ' പറയുന്നത് ഡിസംബർ 8 ന് അന്യഗ്രഹജീവികൾ ഭൂമിയിൽ ഇറങ്ങുമെന്നാണ്. ഇയാളുടെ പ്രഖ്യാപനം പാശ്ചാത്യ മാധ്യമങ്ങളില്‍ നിറയുന്നുണ്ട്.
'ടൈം ട്രാവലർ' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ടിക് ടോക്ക് ഉപയോക്താവ് എനോ അലറിക്കാണ് ഇത് സംബന്ധിച്ച് വീഡിയോ പോസ്റ്റ് ചെയ്തത്, ശ്രദ്ധിക്കുക! അതെ, ഞാൻ 2671-ലെ ഒരു തത്സമയ സഞ്ചാരിയാണ്, വരാനിരിക്കുന്ന ഈ അഞ്ച് തീയതികൾ ഓർക്കുക."
undefined
സ്വയം പ്രഖ്യാപിത ടൈം ട്രാവലർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അഞ്ച് പ്രവചനങ്ങൾ പങ്കിട്ടു. ഈ വർഷം ഡിസംബറിൽ മനുഷ്യർക്ക് അന്യഗ്രഹജീവികളുമായി ഇടപഴകാൻ കഴിയുമെന്നാണ് ഏറ്റവും ശ്രദ്ധ നേടിയത്. എനോ അലറിക്കിന്‍റെ അഭിപ്രായത്തിൽ, ഡിസംബർ 8-ന് ഒരു ഭീമൻ ഉൽക്കയിൽ അന്യഗ്രഹജീവികൾ ഭൂമിയിൽ ഇറങ്ങിയേക്കാം.
2023 മാർച്ചിൽ യുഎസിന്റെ പടിഞ്ഞാറൻ തീരത്ത് 750 അടി മെഗാ സുനാമി ഉണ്ടാകുമെന്നും അദ്ദേഹം പ്രവചിച്ചു. 2671-ലാണ് താന്‍ ജീവിക്കുന്നത് എന്നാണ് മനുഷ്യൻ എനോ അലറിക്കിന്‍റെ അവകാശവാദം.
അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ ഇറങ്ങുന്നതിന് പുറമെ മറ്റ് പല കാര്യങ്ങളും അലറിക് നടത്തുന്നു. അടുത്ത ആറ് മാസത്തിനുള്ളിൽ നടക്കുമെന്ന് കരുതപ്പെടുന്ന മറ്റ് നാല് സംഭവങ്ങളും ഇയാള്‍ പറയുന്നു. അതിൽ ആദ്യത്തേത് നവംബർ 30 ന് നടക്കാൻ സാധ്യതയുണ്ടെന്നാണ് ഇയാള്‍ പറയുന്നത്. അന്ന്, ഭൂമിയെ അനുകരിക്കുന്ന ഒരു പുതിയ ഗ്രഹം ജെയിംസ് വെബ് കണ്ടെത്തുമെന്ന് ഇദ്ദേഹം പറയുന്നത്. അതിനുശേഷം ഡിസംബർ എട്ടിന് അന്യഗ്രഹജീവികള്‍ ഭൂമിയില്‍ ഇറങ്ങുന്നു.
മൂന്നാമത്തെ സംഭവം 2023 ഫെബ്രുവരി 6 ന് നടക്കും.അവിടെ ഒരു കൂട്ടം കൗമാരക്കാർ മറ്റ് ഗാലക്സികളിലേക്ക് ഒരു വേംഹോൾ തുറക്കുന്നതിനുള്ള ഉപകരണം കണ്ടെത്തും എന്നാണ് പ്രവചനം. അടുത്ത വർഷം മാർച്ച് മാസത്തിൽ മരിയാന ട്രെഞ്ചിൽ ഒരു പുരാതന സ്പീഷ്യസിനെ കണ്ടെത്തുമെന്ന് അലറിക് പ്രവചിക്കുന്നത്. യുഎസിന്‍റെ പടിഞ്ഞാറൻ തീരത്ത് പ്രത്യേകിച്ച് സാൻ ഫ്രാൻസിസ്കോയി 750 അടി ഉയരത്തില്‍ മെഗാ സുനാമി ഉണ്ടാകുമെന്നാണ് അവസാന പ്രവചനം.
എന്നാല്‍ പലരും ഇയാളുടെ പ്രവചനങ്ങളെ ഇതേ പോസ്റ്റിന് അടിയില്‍ ഇയാളുടെ പ്രവചനങ്ങളെ തള്ളിക്കളയുന്നുണ്ട്. ചിലര്‍ ഇയാളുടെ മനോനില തന്നെ ചോദ്യം ചെയ്യുന്നുണ്ട്. ഇത്തരം പ്രവചനങ്ങളില്‍ എന്തെങ്കിലും ശാസ്ത്രീയതയുള്ളതായി തോന്നുന്നില്ലെന്നാണ് ഒരു വിഭാഗം ശക്തമായി വാദിക്കുന്നത്. എന്നാല്‍ ഇയാളുടെ ഫോളോവേര്‍സ് ഇയാളുടെ പ്രവചനങ്ങളെ വിശ്വസിക്കുന്നു എന്ന് തെളിയിക്കുന്ന കമന്‍റുകളും ഏറെയുണ്ട്.
ഡാർട്ട് കൂട്ടിയിടി ദൗത്യം വിജയകരമെന്ന് നാസ; 32 മിനിറ്റുകളുടെ വ്യത്യാസം ഉണ്ടാക്കാൻ സാധിച്ചു