ഇന്ന് ഭൂമിക്ക് അടുത്തെത്തുന്ന മൂന്ന് ഛിന്നഗ്രഹങ്ങളില്‍ ഒരെണ്ണം വളരെ സാമീപ്യമുള്ളതാണ്
കാലിഫോര്‍ണിയ: ഇന്ന് ഒക്ടോബര്‍ 13ന് മൂന്ന് ഛിന്നഗ്രഹങ്ങള്‍ ഭൂമിക്ക് അടുത്തുകൂടെ കടന്നുപോകും എന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. 2024 ടിഎ7, 2024 ടിഎക്‌സ്5, 2024 എസ്‌എം4 എന്നിങ്ങനെയാണ് ഇവയുടെ പേരുകള്‍. ഇവയില്‍ ആദ്യത്തെ ഛിന്നഗ്രഹം ഭൂമിക്ക് വളരെ അടുത്തുകൂടെയാണ് കടന്നുപോവുക.
2024 ടിഎ7, 2024 ടിഎക്‌സ്5, 2024 എസ്‌എം4 എന്നീ മൂന്ന് ഛിന്നഗ്രഹങ്ങള്‍ 2024 ഒക്ടോബര്‍ 13ന് ഭൂമിക്ക് വളരെ അടുത്തുകൂടെ കടന്നുപോകും എന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് നാസ. ഇവയില്‍ ടിഎ7 ആണ് ഏറ്റവും കൂടുതല്‍ ഭീഷണി സൃഷ്ടിക്കുക. വെറും 40 അടി മാത്രമാണ് ഈ ഛിന്നഗ്രഹത്തിന്‍റെ വ്യാസമെങ്കിലും ഭൂമിക്ക് 328,000 മൈല്‍ അടുത്തുവരെ എത്തിച്ചേരും. അതിനാല്‍ വളരെ ജാഗ്രതയോടെയാണ് നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി ടിഎ7 ഛിന്നഗ്രഹത്തെ നിരീക്ഷിക്കുന്നത്. രണ്ടാമത്തെ ഛിന്നഗ്രഹമായ 2024 ടിഎക്‌സ്5ന് 58 അടിയാണ് വലിപ്പം. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ നമ്മുടെ ഗ്രഹവുമായി ഇതിനുള്ള ഏറ്റവും അടുപ്പം 2,830,000 മൈല്‍ ആയിരിക്കും എന്നാണ് കണക്കാക്കുന്നത്. അതേസമയം മൂന്നാമത്തെ ഛിന്നഗ്രഹമായ 224 എസ്എം4ന് 170 അടി വ്യാസമുണ്ട്. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ 4,500,000 മൈലായിരിക്കും ഇതും ഭൂമിയും തമ്മിലുള്ള അകലം. അതിനാല്‍ രണ്ടും മൂന്നും ഛിന്നഗ്രഹങ്ങള്‍ യാതൊരു വിധത്തിലും ഭൂമിക്ക് ഭീഷണിയാവില്ല.
undefined
ഛിന്നഗ്രഹങ്ങള്‍ ഭൂമിക്ക് ഏതെങ്കിലും വിധത്തില്‍ ഭീഷണിയാവുന്നുണ്ടോ എന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അടക്കമുള്ളവര്‍ ശ്രദ്ധയോടെ പഠിക്കുന്നുണ്ട്. ഭൂമിക്ക് 4.6 ദശലക്ഷം മൈല്‍ (75 ലക്ഷം കിലോമീറ്റര്‍) അടുത്തെത്തുന്ന ഛിന്നഗ്രഹങ്ങളെ കുറിച്ച് നാസ പതിവായി മുന്നറിയിപ്പ് നല്‍കാറുണ്ട്. ഈ അകലത്തിലെത്തുന്ന 150 മീറ്ററെങ്കിലും വലിപ്പമുള്ള ഛിന്നഗ്രഹങ്ങളേ ഭൂമിക്ക് ഭീഷണി സൃഷ്ടിക്കാറുള്ളൂ. നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിയാണ് ഇത്തരം ബഹിരാകാശ വസ്‌തുക്കളെ കുറിച്ച് പഠിക്കുന്നതും അവയുടെ പാത കൃത്യമായി നിരീക്ഷിക്കുന്നതും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം