'പരിണാമ സിദ്ധാന്തവും E=mc2 സമവാക്യവും തെറ്റ്, തെളിയിക്കാൻ അവസരം വേണം'; സുപ്രീം കോടതിയിൽ ഹർജി, തള്ളി കോടതി

By Web Team  |  First Published Oct 13, 2023, 12:52 PM IST

സ്‌കൂൾ സമയത്തും കോളേജ് സമയത്തും പഠിച്ചതൊക്കെ തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടെന്ന് പരാതിക്കാരൻ പറഞ്ഞു. എങ്കിൽ പരാതിക്കാരന്റെ സിദ്ധാന്തം മെച്ചപ്പെടുത്താനും കോടതി മറുപടി നൽകി.


ദില്ലി: ശാസ്ത്രലോകത്തെ വഴിത്തിരിവായ ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തവും ആൽബർട്ട് ഐൻ‌സ്റ്റൈന്റെ സമവാക്യത്തെയും ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. പരിണാമ സിദ്ധാന്തവും ആൽബർട്ട് ഐൻ‌സ്റ്റൈന്റെ സമവാക്യവും തെറ്റാണെന്ന് തെളിയിക്കാനാകുമെന്ന് ഹർജിക്കാരൻ വാദിച്ചു. അതിനായി തനിക്ക് വേദി ഒരുക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ, ഹർജിക്കാരന്റെ ആവശ്യം കോടതി തള്ളി. പരിണാമ സിദ്ധാന്തവും സമവാക്യവും തെറ്റാണെന്നത് നിങ്ങളുടെ വിശ്വാസമാണെങ്കിൽ അത് പ്രചരിപ്പിക്കാം. മൗലികാവകാശങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന  ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരമുള്ള ഒരു റിട്ട് പെറ്റീഷനായി പരി​ഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. 

സ്‌കൂൾ സമയത്തും കോളേജ് സമയത്തും പഠിച്ചതൊക്കെ തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടെന്ന് പരാതിക്കാരൻ പറഞ്ഞു. എങ്കിൽ പരാതിക്കാരന്റെ സിദ്ധാന്തം മെച്ചപ്പെടുത്താനും കോടതി മറുപടി നൽകി. ഇക്കാര്യത്തിൽ സുപ്രീം കോടതി എന്താണ് ചെയ്യേണ്ടത്. നിങ്ങൾ സ്കൂളിൽ എന്തെങ്കിലും പഠിച്ചുവെന്ന് നിങ്ങൾ പറയുന്നു. നിങ്ങൾ ഒരു സയൻസ് വിദ്യാർത്ഥിയായിരുന്നു. ആ സിദ്ധാന്തങ്ങൾ തെറ്റാണെന്ന് നിങ്ങൾ ഇപ്പോൾ പറയുന്നു. സിദ്ധാന്തങ്ങൾ തെറ്റാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, സുപ്രീം കോടതിക്ക് ഒന്നും ചെയ്യാനില്ല. ഇവിടെ ആർട്ടിക്കിൾ 32 പ്രകാരം നിങ്ങളുടെ മൗലികാവകാശത്തിന്റെ ലംഘനം എന്താണെന്നും കോടതി ചോദിച്ചു. 

Latest Videos

undefined

Read More... തായ്‌ലന്‍ഡിലെ 399 വയസുള്ള സന്യാസി, വീഡിയോ കണ്ടാല്‍ ആരും തലയില്‍ കൈവെക്കും! ഇനി സംശയം വേണ്ട

ന്യൂട്ടൺ തെറ്റാണെന്നോ ഐൻസ്റ്റീൻ തെറ്റാണെന്നോ നിങ്ങൾ തെളിയിക്കുമെന്ന് സുപ്രീം കോടതി പറയില്ല. 32 പ്രകാരം ഹർജി  ഫയൽ ചെയ്ത അഭിഭാഷകൻ ആരാണ്. നിങ്ങൾ നിങ്ങളുടെ സ്വന്തം സിദ്ധാന്തം അവതരിപ്പിക്കുന്നതിൽ കോടതിക്ക് ബുദ്ധിമുട്ടില്ല. വളരെക്കാലമായി നിലനിൽക്കുന്ന രണ്ട് സിദ്ധാന്തങ്ങൾ തെറ്റാണെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ നിങ്ങൾക്കത് തെളിയിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാമെന്നും ജസ്റ്റിസ് കൗൾ കൂട്ടിച്ചേർത്തു. ഡാർവിന്റെ സിദ്ധാന്തം അംഗീകരിച്ച് 20 ദശലക്ഷം ആളുകൾ മരിച്ചുവെന്ന് ഹർജിക്കാരൻ വാദിച്ചു. അതൊന്നും ഹർജി പ​രി​ഗണിക്കാനുള്ള കാരണമല്ലെന്ന് കോടതി വ്യക്തമാക്കി. 

click me!