സൂര്യകളങ്കമായ AR3663 പുറപ്പെടുവിച്ച X1.7 ഫ്ലെയർ ഇതുവരെയുള്ള 11-ാമത്തെ ഏറ്റവും വലിയ സൗരജ്വാലയാണ്. 25 മിനിറ്റാണ് സൗരജ്വാല നിലനിന്നതെന്നും സോളാർ ഭൗതികശാസ്ത്രജ്ഞൻ കീത്ത് സ്ട്രോംഗ് എക്സിൽ കുറിച്ചു.
സോളാർ സൈക്കിൾ എന്നറിയപ്പെടുന്ന, 11 വർഷത്തിനിടെ സൂര്യൻ ഉത്തര, ദക്ഷിണ ധ്രുവങ്ങൾ മാറുന്ന പ്രതിഭാസം ഈ വർഷം നടക്കവെ രണ്ട് ശക്തമായ സൗര കൊടുങ്കാറ്റ് ഉണ്ടായതായി ശാസ്ത്രലോകം. അടുത്ത സോളാര്‍ സൈക്കിള്‍ പ്രതിഭാസം 2035ൽ നടക്കും. സൂര്യന്റെ ദക്ഷിണധ്രുവം ഉത്തരധ്രുവമായും ഉത്തരധ്രുവം ദക്ഷിണധ്രുവവുമായി മാറുന്ന പ്രതിഭാസമാണ് സോളാര്‍ സൈക്കിള്‍. ഈ കാലത്തുണ്ടാകുന്ന സൗരജ്വാലകൾ ഭൂമിയെയും ബാധിക്കും.
സോളാർ സൈക്കിളിന്‍റെ ഭാഗമായി ദിവസങ്ങൾക്കുമുമ്പ്, AR3663 എന്ന സൂര്യകളങ്ക മേഖലയിൽ ഭീമാകാരമായ രണ്ട് സൗരജ്വാലകൾ (സൗര കൊടുങ്കാറ്റ്) ഉണ്ടായി. മെയ് രണ്ടിനാണ് ആദ്യത്തെ സൗരജ്വാല പ്രവാഹമുണ്ടായത്. തീവ്രതയേറിയ എക്സ്-ക്ലാസ് ഫ്ലെയറായിരുന്നു അന്നുണ്ടാത്. സൗരജ്വാലകളിൽ ഏറ്റവും ശക്തമായതാണ് എക്സ്-ക്ലാസ് ഫ്ലയർ. ഈ പ്രവാഹം ഓസ്‌ട്രേലിയ, ജപ്പാൻ, ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഷോർട്ട്‌വേവ് റേഡിയോ ബ്ലാക്ഔട്ടുകൾക്ക് (സൗരജ്വാലകളിൽ നിന്ന് എക്സ് കിരണങ്ങളും തീവ്ര അൾട്രാവയലറ്റ് കിരണങ്ങളും പ്രവഹിക്കുന്ന പ്രതിഭാസം) കാരണമായി.
undefined
സൂര്യകളങ്കമായ AR3663 പുറപ്പെടുവിച്ച X1.7 ഫ്ലെയർ ഇതുവരെയുള്ള 11-ാമത്തെ ഏറ്റവും വലിയ സൗരജ്വാലയാണ്. 25 മിനിറ്റാണ് സൗരജ്വാല നിലനിന്നതെന്നും സോളാർ ഭൗതികശാസ്ത്രജ്ഞൻ കീത്ത് സ്ട്രോംഗ് എക്സിൽ കുറിച്ചു. രണ്ടാമത്തെ സൗരജ്വലനം മെയ് മൂന്നിനും നടന്നു. പുതുതായി ഉണ്ടായ സൗരകളങ്കം നിരവധി സൗര ജ്വാലകൾക്കാണ് കാരണമായത്. രണ്ട് ജ്വാലകളുടെ സമയത്തും, ഭൂമിക്ക് നേരെയായിരുന്നു സൂര്യ കളങ്കമെന്നതും ശ്രദ്ധേയം. ഈ സമയം, സൗരജ്വലനത്തോടൊപ്പം കൊറോണൽ മാസ് എജക്ഷൻ (CME) സംഭവിച്ചു. പ്ലാസ്മയുടെയും കാന്തിക മണ്ഡലത്തിൻ്റെയും വലിയ രീതിയിലുള്ള പുറന്തള്ളലാണ് കൊറോണൽ മാസ് എജക്ഷൻ. പവർ ഗ്രിഡുകൾ, ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകൾ, ഉപഗ്രഹങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നതാണ് ഈ പ്രതിഭാസമെന്ന് Space.com പറഞ്ഞു.
സൂര്യനും ചുറ്റുമുള്ളതുമായ ശക്തമായ കാന്തികക്ഷേത്രങ്ങൾ സന്ധിക്കുമ്പോഴാണ് സൗരജ്വാലകൾ സംഭവിക്കുന്നതെന്ന് നാസ പറയുന്നു. സൗരാന്തരീക്ഷത്തിൽ അടിഞ്ഞുകൂടുന്ന കാന്തികോർജ്ജം പുറത്തുവിടുമ്പോൾ സൗരജ്വാലകൾ സൃഷ്ടിക്കപ്പെടുന്നു. ഇവയുടെ ശക്തിക്കനുസരിച്ച് പല വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ഏറ്റവും ശക്തമായ വിഭാഗമാണ് എക്സ്-ക്ലാസ്. പിന്നീട് എക്സ് ക്ലാസിന്റെ 10 മടങ്ങ് ശക്തി കുറഞ്ഞ എം-ക്ലാസ് ജ്വാലകൾ, സി-ക്ലാസ്, ബി-ക്ലാസ് ജ്വാലകൾ എന്നിവയാണ് മറ്റു വിഭാഗം. ഏറ്റവും പുതിയ സൗരജ്വലനത്തിന് ദിവസങ്ങൾക്ക് മുമ്പ് ഏപ്രിൽ 30 ന് M9.53 ജ്വലനം റിപ്പോർട്ട് ചെയ്തിരുന്നു.
X FLARE! Sunspot region AR3663 just produced an X1.7 flare, the 11th largest flare so far this cycle. It was an impulsive flare lasting a total of about 25 minutes and peaking at 02:22 U.T. This is the 30th X flare so far during SC25, compared to just 19 at the same stage in SC24 pic.twitter.com/zYgvqjm0Af
— Keith Strong (@drkstrong)