സയൻസ് അലർട്ടില്‍ വന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 5 ബില്യൺ വർഷത്തിനുള്ളിൽ സൂര്യൻ ഒരു ചുവന്ന ഭീമനായി മാറും.
മഞ്ചസ്റ്റര്‍: ഏറെക്കാലമായി ശാസ്ത്രലോകത്തിന്‍റെ അന്വേഷണങ്ങള്‍ നടക്കുന്ന വിഷയമാണ് സൂര്യന്‍റെ ഉത്ഭവവും മരണവും. നാഷണൽ ജിയോഗ്രാഫിക് പങ്കുവയ്ക്കുന്ന കണക്കുകള്‍ അനുസരിച്ച് ഏകദേശം 4.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ്, സൂര്യൻ പ്രധാനമായും ഹൈഡ്രജനും ഹീലിയവും ചേർന്ന ഒരു തന്മാത്രാ മേഘത്തിൽ നിന്ന് രൂപപ്പെടാൻ തുടങ്ങി. അടുത്തുള്ള ഒരു സൂപ്പർനോവ ഒരു ഷോക്ക് വേവ് പുറപ്പെടുവിച്ചതിന്‍റെ ഫലമായി അത് തന്മാത്രാ മേഘങ്ങളെ ജ്വലിപ്പിച്ചു.
സൂര്യൻ ഭൂമിയിൽ നിന്ന് ഏകദേശം 150 ദശലക്ഷം കിലോമീറ്റർ (93 ദശലക്ഷം മൈൽ) അകലെയാണ്.
കാലാവസ്ഥ, സമുദ്ര പ്രവാഹങ്ങൾ, ഋതുക്കൾ, കാലാവസ്ഥ എന്നിവ നിയന്ത്രിക്കുകയും പ്രകാശസംശ്ലേഷണത്തിലൂടെ സസ്യങ്ങളുടെ ജീവൻ അനുവദിക്കുകയും ചെയ്യുന്ന സൂര്യൻ ഭൂമിയിലെ ജീവന്‍ സ്രോതസ് എന്നാണ് നാം സ്കൂളില്‍ അടക്കം പഠിക്കുന്നത്.
undefined
സയൻസ് അലർട്ടില്‍ വന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 5 ബില്യൺ വർഷത്തിനുള്ളിൽ സൂര്യൻ ഒരു ചുവന്ന ഭീമനായി മാറും. സൂര്യന്‍റെ കോര്‍ ഇതോടെ ചുരുങ്ങും. ഒപ്പം സൂര്യന്‍റെ പുറം പാളികൾ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് വികസിക്കും. ഈ പ്രക്രിയയിൽ ചുവന്ന ഭീമനായി മാറുന്ന സൂര്യന്‍ സൌരയൂഥത്തിലെ ഗ്രഹത്തെ വിഴുങ്ങിയേക്കും.
90 ശതമാനം നക്ഷത്രങ്ങളെയും പോലെ സൂര്യനും ഒരു ചുവന്ന ഭീമനിൽ നിന്ന് ചുരുങ്ങി വെളുത്ത കുള്ളനായി മാറാനും പിന്നീട് ഒരു ഗ്രഹ നെബുലയായി അവസാനിക്കാനും സാധ്യതയുണ്ടെന്നാണ് കമ്പ്യൂട്ടർ മോഡലിംഗ് ഉപയോഗിച്ച് 2018ല്‍ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനം പറയുന്നത്.
ഒരു നക്ഷത്രം മരിക്കുമ്പോൾ അത് വാതകവും പൊടിയും ബഹിരാകാശത്തേക്ക് പുറന്തള്ളുന്നു. അതിന്റെ എൻവലപ്പ് എന്നറിയപ്പെടുന്ന ഇവ നക്ഷത്രത്തിന്‍റെ പിണ്ഡത്തിന്‍റെ പകുതിയോളം വരും. ഇതോടെ നക്ഷത്രത്തിന്‍റെ കോര്‍ വെളിപ്പെടും. പിന്നീട് ഈ കോര്‍ നിലനിര്‍ത്താനുള്ള ഊര്‍ജം നിലനില്‍ക്കുമെങ്കിലും. പിന്നീട് അതും ഇല്ലാതാകും. യുകെയിലെ മാഞ്ചസ്റ്റർ സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞൻ ആൽബർട്ട് സിജൽസ്ട്രാ വിശദീകരിച്ചു.
ചൂടുള്ള കോര്‍ പുറന്തള്ളപ്പെട്ട എൻവലപ്പ് അതായത് വാതകവും പൊടിയും ഏകദേശം 10,000 വർഷത്തോളം തിളങ്ങി നില്‍ക്കിും. ജ്യോതിശാസ്ത്രത്തില്‍ ഇത് ചെറിയ കാലയളവാണ്. ഇതാണ് നെബുലയായി ദൃശ്യമാക്കുന്നത്. ചിലത് വളരെ തെളിച്ചമുള്ളവയായിരിക്കും.
മൂന്ന് ദശാബ്ദത്തിന് ശേഷം ചലഞ്ചര്‍ പേടകാവശിഷ്ടം കണ്ടെത്തി; 1986ലെ വന്‍ദുരന്തത്തിന്‍റെ ബാക്കിപത്രം