Space Debris : റഷ്യ ബഹിരാകാശ യുദ്ധത്തിന് ഇറങ്ങിയാല്‍; അമേരിക്ക നേരിടേണ്ടത് വലിയ വെല്ലുവിളി

By Web Team  |  First Published Mar 15, 2022, 6:58 PM IST

 low Earth orbit is a matter of national security : തമ്മിലുള്ള കൂട്ടിയിടി സംഭവിച്ചാല്‍ അത് ചെയിൻ റിയാക്ഷൻ സൃഷ്ടിച്ച് 'കെസ്ലർ സിൻഡ്രോം' എന്ന വിനാശകരമായ പ്രതിഭാസത്തിലേക്ക് നയിക്കാന്‍ ഇടയാക്കാം


ഭൂമിയിൽ നിന്ന് അഞ്ഞൂറ് മൈൽ ഉയരത്തിൽ ചവറുകള്‍ നിറഞ്ഞൊരിടം ഉണ്ടാകുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കുമോ. പക്ഷെ അത്തരത്തില്‍ ഒന്ന് ഉണ്ട്, ഉപയോഗ ശൂന്യമായ റോക്കറ്റ് റോക്കറ്റ് അവശിഷ്ടങ്ങളും പ്രവര്‍ത്തനം നിലച്ച കൃത്രിമോപഗ്രഹങ്ങളും ചേര്‍ന്ന ബഹിരാകാശ അവശിഷ്ടങ്ങള്‍ ഇവിടെ മണിക്കൂറിൽ 18,000 മൈൽ വേഗതയിൽ കറങ്ങുന്നുണ്ട്. യുഎസ് സ്‌പേസ് സർവൈലൻസ് നെറ്റ്‌വർക്കിന്‍റെ വെളിപ്പെടുത്തല്‍ പ്രകാരം ഈ ബഹിരാകാശ മാലിന്യശേഖരം വളരുകയാണ്. യുഎസ് സ്‌പേസ് സർവൈലൻസ് നെറ്റ്‌വർക്ക് ഇത്തരത്തിലുള്ള ഇഞ്ചുകള്‍ വലിപ്പമുള്ള ഭൂമിയെ ചുറ്റുന്ന 40,000 ചവറു വസ്തുക്കളെ കണ്ടെത്തി. 2019ലെ കണക്കുകള്‍ പ്രകാരം ഇത് വെറും 25,000 ആയിരുന്നു.

സജീവമായ കൃത്രിമോപഗ്രങ്ങള്‍ക്കും, ബഹിരാകാശ സഞ്ചാരത്തിനും ഒക്കെ ഈ അവശിഷ്ടങ്ങള്‍ വലിയ വെല്ലുവിളി തന്നെയാണ് എന്നാണ് ലഭിക്കുന്ന വിവരം. ഇവയുടെ തമ്മിലുള്ള കൂട്ടിയിടി സംഭവിച്ചാല്‍ അത് ചെയിൻ റിയാക്ഷൻ സൃഷ്ടിച്ച് 'കെസ്ലർ സിൻഡ്രോം' എന്ന വിനാശകരമായ പ്രതിഭാസത്തിലേക്ക് നയിക്കാന്‍ ഇടയാക്കാം. 2016-ൽ തന്നെ നാസ ബഹിരാകാശ അവശിഷ്ടങ്ങൾ "ബഹിരാകാശ പേടകങ്ങൾക്കും ഉപഗ്രഹങ്ങൾക്കും ബഹിരാകാശയാത്രികർക്കും ഒന്നാം നമ്പർ ഭീഷണി"യായി പ്രഖ്യാപിച്ചിരുന്നു എന്നതും ഇതിനോട് കൂട്ടിവായിക്കണം.

Latest Videos

undefined

യൂണിയൻ ഓഫ് കൺസേൺഡ് സയന്റിസ്റ്റുകൾ ശേഖരിച്ച വിവരങ്ങളില്‍. ഇന്ന് ഭ്രമണപഥത്തിലുള്ള ഏകദേശം 5,000 ഉപഗ്രഹങ്ങളിൽ 80 ശതമാനവും ലോ ഭൗമ ഭ്രമണപഥത്തിലാണ് ഭൂമിയെ അഭിമുഖീകരിക്കുന്നത്. ഒപ്പം തന്നെ സ്പേസ് എക്സിന്‍റെ സ്റ്റാര്‍ലിങ്ക് പോലുള്ള പദ്ധതികളും രംഗത്ത് എത്തുന്നു. വർഷങ്ങളിൽ പതിനായിരക്കണക്കിന് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് വിവിധ സ്വകാര്യ പദ്ധതികള്‍ ഒരുങ്ങുന്നത്. ഇന്ത്യയില്‍ പോലും ബഹിരാകാശത്ത് സ്വകാര്യവത്കരണവും, സ്വകാര്യമേഖലയില്‍ ഉപഗ്രഹ നിര്‍മ്മാണവും പ്രോത്സാഹിപ്പിക്കപ്പെടുകയാണ്. ഭൂമിയുടെ  അന്തരീക്ഷത്തിലെ ഗാതഗതം ക്രമാതീതമായി വര്‍ദ്ധിക്കാനും, കൂട്ടിയിടികൾ തിരിച്ചറിയുന്നത് വളരെ വിഷമകരമാക്കിയും മാറ്റുമെന്നാണ് വിവരം.

Read Also ; സോളാര്‍ കൊടുങ്കാറ്റ് ഭൂമിയിലടിക്കും, അത് ഈ ആഴ്ച എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം

പുതിയ സാഹചര്യത്തില്‍ വിഷയം കൂടുതല്‍‍ ഗൗരവമായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച യുഎസ് സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റി ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. ബഹിരാകാശത്തേക്ക് നടത്തുന്ന ആണവയുദ്ധം, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം എന്നിവയും. റഷ്യ അടക്കം ബഹിരാകാശ അവശിഷ്ടങ്ങള്‍ മൂലം സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ചര്‍ച്ചയായി.

യുക്രൈന്‍ റഷ്യ യുദ്ധം നടക്കുമ്പോള്‍, ഉപഗ്രഹങ്ങളുടെ സുരക്ഷയും ഭൂമിയിൽ നിന്നുള്ള ആക്രമണത്തിനുള്ള സാധ്യതയും ഈ യോഗത്തില്‍ ചര്‍ച്ചയായി എന്നാണ് വിവരം. അടുത്തിടെ ചില വാണിജ്യ, കമ്യൂണിക്കേഷന്‍ കൃത്രിമോപഗ്രഹങ്ങളില്‍ സംഭവിച്ച സിഗ്നനല്‍ പ്രശ്നങ്ങള്‍ റഷ്യ സൃഷ്ടിച്ചതാണോ, അല്ല ബഹിരാകാശാത്തെ മാലിന്യങ്ങള്‍ ഉണ്ടാക്കിയതാണോ എന്ന ചര്‍ച്ചയും ഗൗരവമായി നടന്നുവെന്നാണ് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാണിജ്യ ഉപഗ്രഹങ്ങൾക്കെതിരായ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാൻ യുഎസ് നാഷണൽ റെക്കണൈസൻസ് ഓഫീസിന്റെ വക്താവ് വിസമ്മതിച്ചിട്ടുണ്ട്.

കമ്മിറ്റി ഹിയറിംഗിൽ, യുഎസ് സ്‌പേസ് കമാൻഡിന്റെ തലവന്‍ ജനറൽ ജെയിംസ് ഡിക്കിൻസൺ വാണിജ്യ ബഹിരാകാശ സംവിധാനങ്ങള്‍ അമേരിക്കയുടെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങളുടെ ഒരു അവശ്യ ഘടകവും ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതവുമാണെന്ന് അഭിപ്രായപ്പെട്ടു. സാറ്റലെറ്റ് ഇന്‍റര്‍നെറ്റ്, വാണിജ്യ ഉപഗ്രഹങ്ങള്‍ എന്നിവ സുരക്ഷിതമായി നിലനിര്‍ത്തേണ്ട ആവശ്യകത യുക്രൈനില്‍ അടക്കം ഉണ്ടായ സമീപകാല സംഭവങ്ങൾ തെളിയിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. 

ഇന്ന് ഭ്രമണപഥത്തിൽ ഏകദേശം 1,000 പ്രവർത്തന ഉപഗ്രഹങ്ങളുണ്ട്. ഇതില്‍ ഭൂരിഭാഗവും അമേരിക്കന്‍ ഉടമസ്ഥതയിലാണ്, പ്ലാനറ്റ് ലാബ്‌സും മാക്‌സർ സാറ്റലൈറ്റ് ഇമേജറിയുമാണ് യുക്രൈനിലെ സൈനിക നീക്കങ്ങളും, റഷ്യയുടെ സൈനിക നീക്കങ്ങളും ലോകത്തിന്‍റെ കണ്ണില്‍ എത്തിച്ചത്. 

എന്നാല്‍ പുത്തന്‍ സാഹചര്യത്തില്‍ ഉപഗ്രഹങ്ങളെ ആക്രമിക്കുന്ന യുദ്ധരീതി ഉടലെടുത്താന്‍. ബഹിരാകാശ മാലിന്യങ്ങള്‍ കുത്തനെ വര്‍ദ്ധിക്കും. കഴിഞ്ഞ നവംബറിൽ, ചൈനയുടെ 2007 ലെ ആന്റി സാറ്റലൈറ്റ് ആയുധം (ASAT) സൃഷ്ടിച്ച അവശിഷ്ടങ്ങൾ മൂലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് സഞ്ചാര പാത മാറ്റേണ്ടി വന്നു. ഒരാഴ്‌ചയ്‌ക്കുള്ളിൽ, റഷ്യ ഭൂമിയിൽ നിന്ന് ഒരു ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടു, സോവിയറ്റ് കാലഘട്ടത്തിലെ കോസ്‌മോസ് 1408 ഉപഗ്രഹം 1,500-ലധികം കഷണങ്ങളാക്കി ഈ മിസൈല്‍ മാറ്റി. ഇത് മൂലം പതിറ്റാണ്ടുകളോളം തുടരാവുന്ന ബഹിരാകാശ മാലിന്യങ്ങളുടെ ഒരു കൂമ്പാരമാണ് സൃഷ്ടിക്കപ്പെട്ടത്. 

ബഹിരാകാശ സഞ്ചാരികളെയും ബഹിരാകാശ ദൗത്യങ്ങളെയും അപകടത്തിലാക്കുന്നതാണ് റഷ്യന്‍ നീക്കം എന്നാണ് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ ആരോപിച്ചത്. മറുപടിയായി, ഒരു റഷ്യൻ സൈനിക വക്താവ് യുഎസിന്‍റെ നടപടി വിരോധാഭാസം എന്നാണ് വിശേഷിപ്പിച്ചത്. അമേരിക്കൻ വ്യോമസേനയുടെ ബോയിംഗ് എക്സ്-37ബി പരിക്രമണ വാഹന പരീക്ഷണങ്ങൾ 2025 ഓടെ ന്യൂക്ലിയർ വാർ‌ഹെഡുകൾ ഘടിപ്പിച്ച പരിക്രമണ വാഹനങ്ങൾ വിക്ഷേപിക്കാനുള്ള പദ്ധതികളുടെ മുന്നോടിയാണ് എന്ന് റഷ്യ ആരോപിച്ചു. ഇതും ബഹിരാകാശത്ത് വെല്ലുവിളിയാണ് എന്നാണ് റഷ്യന്‍ ആരോപണം.

അതേ സമയം പുതിയ നീക്കങ്ങള്‍ ബഹിരാകാശം യുദ്ധക്കളം ആക്കാനുള്ള നീക്കത്തിനെതിരായ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. സെക്യുർ ഗ്ലോബ് ഫൗണ്ടേഷൻ, ഔട്ടർ സ്‌പേസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ  ആന്റി സാറ്റലൈറ്റ് ആയുധങ്ങള്‍ക്ക് അന്താരാഷ്ട്ര നിരോധനം ഏർപ്പെടുത്താന്‍ നിര്‍ദേശവുമായി വീണ്ടും രംഗത്ത് എത്തി. ഐക്യരാഷ്ട്ര സംഘടനയുടെ കീഴില്‍ ഉള്ള ഓപ്പൺ-എൻഡഡ് വർക്കിംഗ് ഗ്രൂപ്പ് ഓൺ സ്‌പേസ് ത്രെറ്റ്‌സ് മെയ് മാസത്തിൽ ബഹിരാകാശ ആയുധ മൽസരം തടയുന്നതിനെക്കുറിച്ച് ചർച്ച ചെയ്യും എന്നാണ് വിവരം.

അതേ സമയം മുന്‍ ബഹിരാകാശയാത്രികനായ യുഎസ് സെനറ്റർ മാർക്ക് കെല്ലിയുടെ അഭിപ്രായ പ്രകാരം, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ (ഐസിബിഎം) ഭൗമ ഭ്രമണപഥത്തിൽ അവശിഷ്ടങ്ങളുടെ കൂമ്പാരം സൃഷ്ടിക്കാൻ തന്നെ കാരണമാകും, അത് ഉപഗ്രഹങ്ങളെ ബാധിക്കും. ചൈനയും റഷ്യയും അടുത്തകാലത്തായി ഇതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഇറാനും ഉത്തരകൊറിയയും ഈ വഴി ചിന്തിച്ചേക്കാമെന്നാണ് കെല്ലി പറയുന്നത്.

Read Also :  ഭീഷണിയുമായി റഷ്യ; ഉപരോധം തുടര്‍ന്നാല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ ബാധിക്കും

അതേ സമയം ബഹിരാകാശ വെല്ലുവിളികള്‍ നേരിടാന്‍ ഭ്രമണപഥത്തിലെ വസ്തുക്കളെ മികച്ച രീതിയിൽ ട്രാക്കുചെയ്യുന്നതിന്, കരയിലും കടലിലുമുള്ള മിസൈൽ പ്രതിരോധ റഡാറിനെ പ്രതിരോധ വകുപ്പിന്റെ ബഹിരാകാശ നിരീക്ഷണ സംവിധാനവുമായി സംയോജിപ്പിക്കാൻ യുഎസ് സ്‌പേസ് കമാൻഡ് വിശദമായ പദ്ധതികൾ ആവിഷ്‌കരിച്ചുവെന്നാണ് വിവരം.

'ഇന്ന് അമേരിക്കയാണ് ഭൂരിഭാഗം ഉപഗ്രഹങ്ങളും ബഹിരാകാശത്ത് പ്രവര്‍ത്തിപ്പിക്കുന്നത്, അതിനാല്‍ മിസൈലുകൾ ഉപയോഗിച്ചുള്ള ഉപഗ്രഹങ്ങള്‍ തകര്‍ക്കുന്ന യുദ്ധ രീതി യുഎസിന് വിനാശകരമാണ്' വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റി ഓഫ് സ്‌പേസ്, ലോ, ഡാറ്റ, പോളിസി സെന്റർ ഡയറക്ടർ സാഡിയ പെക്കനെൻ പറയുന്നു. ആശയവിനിമയം, നാവിഗേഷൻ, ന്യൂക്ലിയർ കമാൻഡ് ആൻഡ് കൺട്രോൾ എന്നിവയെ സ്വാധീനിക്കാൻ സാധ്യതയുള്ള വലിയ ദുരന്തത്തിന് ഇത് വഴിവയ്ക്കും.

'അത് സംഭവിക്കരുതെന്ന് ഞാൻ പ്രാർത്ഥിക്കുന്നു' സാഡിയ പെക്കനെൻ  പറയുന്നു. ഇത്തരം ഒരു യുദ്ധം ഉണ്ടായാല്‍ ബഹിരാകാശത്ത് താൽപ്പര്യമുള്ള ലോകമെമ്പാടുമുള്ള ആളുകൾക്ക് ഇത് അനന്തരഫലങ്ങൾ വഹിക്കേണ്ടി വരുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

click me!