ചന്ദ്രൻ സൂര്യനെ ഭൂരിഭാഗവും മറയ്ക്കുകയും തിളക്കമുള്ള മോതിരം പോലെ സൂര്യനെ കാണാനാകുകയും ചെയ്യും.
ഈ വർഷത്തെ ആവേശകരമായ ജ്യോതിശാസ്ത്ര സംഭവത്തിന് കാത്തിരിപ്പ് ഇനി അഞ്ച് നാൾ കൂടി. ഒക്‌ടോബർ 14 നാണ് അപൂർവ ആകാശകാഴ്ച തെളിയുക. അപൂർഴമായി മാത്രം സംഭവിക്കുന്ന 'റിംഗ് ഓഫ് ഫയർ' സൂര്യഗ്രഹണം ആദ്യമായി അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ദൃശ്യമാകും. 2012ന് ശേഷമാണ് റിംഗ് ഓഫ് ഫയർ ദൃശ്യമാകുന്നത്. ചന്ദ്രൻ സൂര്യന്റെ മുന്നിൽ എത്തുന്നതാണ് പ്രതിഭാസം. ഈ സമയം. ചന്ദ്രൻ സൂര്യനെ ഭൂരിഭാഗവും മറയ്ക്കുകയും തിളക്കമുള്ള മോതിരം പോലെ സൂര്യനെ കാണാനാകുകയും ചെയ്യും. അമേരിക്ക, മെക്സിക്കോ, തെക്കൻ, മധ്യ അമേരിക്ക എന്നിവിടങ്ങളിലെ പല രാജ്യങ്ങളിലും പ്രതിഭാസം ദൃശ്യമാകും. പടിഞ്ഞാറൻ അർധഗോളത്തിലെ രാജ്യങ്ങളിൽ റിംഗ് ഓഫ് ഫയർ കാണാൻ കഴിയുമെന്ന് നാസ ആസ്ഥാനത്തെ ഹീലിയോഫിസിക്സ് ഡിവിഷൻ ആക്ടിംഗ് ഡയറക്ടർ പെഗ് ലൂസ് പറഞ്ഞു.
ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയായിരിക്കുന്ന സമയം സൂര്യനും ഭൂമിക്കും ഇടയിലൂടെ കടന്നുപോകുമ്പോൾ വാർഷിക സൂര്യഗ്രഹണം സംഭവിക്കുന്നു. ഈ സമയം ചന്ദ്രൻ സൂര്യനെ പൂർണമായും മറയ്ക്കുന്നില്ല. അതേസമയം, ചന്ദ്രൻ ഭൂമിയോട് അടുത്ത് വരുമ്പോൾ സമ്പൂർണ സൂര്യഗ്രഹണം സംഭവിക്കുന്നു. ഈ സമയം, ചന്ദ്രൻ സൂര്യനെ ഭൂരിഭാഗവും മറയ്ക്കുന്നു എന്നതാണ് പ്രത്യേകത. ഓക്ടോബർ 14ന് സമ്പൂർണ സൂര്യഗ്രഹണമാണ് നടക്കുക.
undefined
കാലാവസ്ഥ അനുവദിച്ചാൽ, ഒറിഗോൺ, നെവാഡ, യൂട്ടാ, ന്യൂ മെക്‌സിക്കോ, ടെക്‌സസ് എന്നിവിടങ്ങളിലും കാലിഫോർണിയയുടെ ചില ഭാഗങ്ങളിലും വലയ ഗ്രഹണം ദൃശ്യമാകും. ഐഡഹോ, കൊളറാഡോ, അരിസോണ എന്നിവിടങ്ങളിലും ദൃശ്യമാകുമെന്ന് നാസ പറഞ്ഞു. പിന്നീട് മെക്സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക എന്നിവയിലൂടെ കടന്നുപോകും. അറ്റ്ലാന്റിക് സമുദ്രത്തിൽ സൂര്യാസ്തമയത്തോടെ ഗ്രഹണം അവസാനിക്കും. ഗ്രേറ്റ് അമേരിക്കൻ എക്ലിപ്‌സ് വെബ്‌സൈറ്റ് അനുസരിച്ച്, ഒക്‌ടോബർ 14-ലെ ഗ്രഹണത്തിന്റെ ശരാശരി ദൈർഘ്യം നാലോ അഞ്ചോ മിനിറ്റായിരിക്കും. അതേസമയം, റിംഗ് ഓഫ് ഫയർ’ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. ലോകമാകെ ഗ്രഹണം ദൃശ്യമാകാൻ നാസ അവരുടെ ഔദ്യോഗിക യൂ ട്യൂബ് ചാനലിലൂടെ സൗകര്യമൊരുക്കും. ഒക്ടോബർ 14ന് ഇന്ത്യൻ സമയം വൈകുന്നേരം 4:30 ന് സ്ട്രീമിംഗ് ആരംഭിക്കും.