"ജ്യോതിയും വന്നില്ല തീയും വന്നില്ല", "ഉല്‍ക്ക ചതിച്ചു ആശാനെ": കേരളത്തില്‍ ഉൽക്ക വര്‍ഷം വന്നില്ല, സംഭവിച്ചത്

By Web Team  |  First Published Aug 13, 2023, 12:45 PM IST

അതേ സമയം ഇത് സംബന്ധിച്ച് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ജ്യോതിയും വന്നില്ല തീയും വന്നില്ല എന്ന കിലുക്കത്തിലെ ക്ലാസ് ഡയലോഗാണ് സോഷ്യല്‍ മീഡിയ വാളുകളില്‍ മുഴങ്ങുന്നത്. 


തിരുവനന്തപുരം: കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി മുതല്‍  പുലര്‍ച്ചവരെ ആകാശത്ത് നോക്കി കാത്തിരുന്ന പലരും നിരാശയിലായി. ആകാശത്ത് ഒരു അത്ഭുത കാഴ്ചയും പ്രത്യക്ഷപ്പെട്ടില്ല. നഗ്ന നേത്രങ്ങളാല്‍ കാണാന്‍ സാധിക്കുമെന്ന് പറഞ്ഞ പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം വലിയ നിരാശയാണ് ഉറക്കമൊഴിഞ്ഞ് കാത്തിരുന്നവര്‍ക്ക് സമ്മാനിച്ചത്. എന്തായാലും കേരളത്തില്‍ ഉല്‍ക്കവര്‍ഷം ദൃശ്യമായോ എന്നത് സംബന്ധിച്ച് സ്ഥിരീകണമൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം ഇത് സംബന്ധിച്ച് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ജ്യോതിയും വന്നില്ല തീയും വന്നില്ല എന്ന കിലുക്കത്തിലെ ക്ലാസ് ഡയലോഗാണ് സോഷ്യല്‍ മീഡിയ വാളുകളില്‍ മുഴങ്ങുന്നത്. പുലര്‍ച്ചെ നാലുമണിവരെ പലരും ഉല്‍ക്ക വര്‍ഷം കാണാന്‍ കാത്തിരുന്നിട്ടും നിരാശയായിരുന്നു. അതേ സമയം കേരളത്തില്‍ നിരാശ സമ്മാനിച്ചെങ്കിലും പല യൂറോപ്യന്‍ രാജ്യങ്ങളിലും ഉല്‍ക്കവര്‍ഷം ദൃശ്യമായി എന്നാണ് വിവരം. 

Latest Videos

undefined

എന്നാല്‍ നൂറുകണക്കിന് ഉല്‍ക്കകള്‍ ഒന്നിച്ച് കാണാം എന്നാണ് പ്രവചിക്കപ്പെട്ടിരുന്നതെങ്കിലും അത്തരത്തിലൊന്നും ഉണ്ടായില്ലെന്നാണ് പൊതുവില്‍ വരുന്ന വിവരം. കേരളത്തില്‍ ഉല്‍ക്കവര്‍ഷം ദൃശ്യമായില്ല എന്ന് തന്നെയാണ് അവസാനം വരുന്ന വിവരം. എന്തായാലും പ്രവചിക്കപ്പെട്ട പോലെ നൂറുകണക്കിന് ഉല്‍ക്കകള്‍ കാണുവാന്‍ സാധിക്കില്ലെന്ന് പല വാന നിരീക്ഷകരും കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ വ്യക്തമാക്കിയിരുന്നു.

അതേ സമയം കഴിഞ്ഞ രാത്രിയില്‍ ആകാശ വിസ്മയം പ്രതീക്ഷിച്ച് അനവധിപ്പേരാണ് കടല്‍ തീരങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും എത്തിയത്. എന്നാല്‍ ഇവരെയെല്ലാം നിരശരാക്കുന്നതാണ് സംഭവിച്ചത്. ഇതിനെ തുടര്‍ന്നാണ് വിവിധ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. 

ശരിക്കും ജൂലൈ 17 നു ആരംഭിച്ച പെഴ്സിയിഡിസ് ഉൽ‍ക്കാവർഷം ഒക്ടോബര്‍ വരെ തുടരും. എന്നാല്‍ ഓഗസ്റ്റ് രണ്ടാം വാരത്തിന് അവസാനത്തിലും, മൂന്നാം വാരത്തിന് തുടക്കത്തിലുമാണ് ഈ കാഴ്ച കൂടുതല്‍ ദൃശ്യമാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. അതിനാല്‍  പതിമൂന്നിന് പുലര്‍ച്ചെ മണിക്കൂറില്‍ നൂറു ഉല്‍ക്കകളെയെങ്കിലും കാണാന്‍ സാധിക്കും എന്നാണ് വാന നിരീക്ഷകര്‍ അനുമാനിച്ചിരുന്നത്. 

സൌരയൂഥം അടങ്ങുന്ന ഗ്യാലക്സിയായ മില്‍കിവേയുടെ അതിരില്‍ ഉള്ള മേഘങ്ങളാണ് ഉള്‍ട്ട്. ഇവയില്‍ കൂടുതലായി ഛിന്ന ഗ്രഹങ്ങളാണ്. ഇതില്‍ നിന്നുള്ള സ്വിഫ്റ്റ്-ടട്ട്ൽ എന്ന ഛിന്നഗ്രഹത്തില്‍ നിന്നും അവശിഷ്ടങ്ങളാണ് പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷത്തിന് കാരണമാകുന്നത്. പെഴ്സിയിഡിസ് എന്ന നക്ഷത്ര സമൂഹത്തിന്‍റെ ഭാഗത്ത്  നിന്നും ഈ ഉല്‍ക്കകള്‍ വരുന്നതിനാലാണ് ഇതിനെ പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം എന്ന് വിളിക്കുന്നത്.  സ്വിഫ്റ്റ്-ടട്ടിൽ ധൂമകേതു സൂര്യനെ ചുറ്റാന്‍ 133 വര്‍ഷം എടുക്കും.

ഇന്ത്യ ഒരുമാസം മുമ്പേ വിക്ഷേപിച്ചു, റഷ്യ ഇന്നും; ചന്ദ്രനിൽ ആദ്യമെത്തുക ചന്ദ്രയാനോ ലൂണയോ, ഉത്തരം ഇതാ....

ഇതാ ഭൂമി, ഇതാ ചന്ദ്രൻ! സ്വപ്ന ലക്ഷ്യത്തിലേക്ക് ഒരുപടി കൂടെ അടുത്ത് ചന്ദ്രയാൻ 3; ചിത്രങ്ങൾ പുറത്ത് വിട്ടു

click me!