2015ലെ സ്ഫോടനത്തിന്‍റെ അതേ സൂചനകള്‍; കടലിനടിയിലെ അഗ്നിപർവ്വതം 2025ല്‍ പൊട്ടിത്തെറിക്കുമെന്ന് പ്രവചനം

By Web Desk  |  First Published Dec 30, 2024, 2:25 PM IST

ഒറിഗൺ തീരത്തിനടുത്ത് കടലിനടിയില്‍ സ്ഥിതി ചെയ്യുന്ന ആക്സിയൽ സീമൗണ്ട് അഗ്നിപർവ്വതം അടുത്ത വര്‍ഷം പൊട്ടിത്തെറിക്കാന്‍ സാധ്യത എന്ന് ഗവേഷകരുടെ മുന്നറിയിപ്പ്
 


ഒറിഗൺ: 2025ൽ അമേരിക്കയിലെ ഒറിഗൺ തീരത്തിനടുത്ത് കടലിനടിയില്‍ അഗ്നിപർവ്വത സ്ഫോടനത്തിന് സാധ്യത എന്ന് ഗവേഷകരുടെ പ്രവചനം. ഒറിഗണ്‍ തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ആക്സിയൽ സീമൗണ്ട് അഗ്നപര്‍വതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ലോകത്ത് ഏറ്റവുമധികം സൂക്ഷമതയോടെ നിരീക്ഷിക്കപ്പെടുന്ന സമുദ്രാന്തര അഗ്നിപര്‍വതങ്ങളിലൊന്നാണ് ആക്സിയൽ സീമൗണ്ട്. 

ഒറിഗൺ തീരത്തെ കടലിനടിയിലുള്ള ആക്സിയൽ സീമൗണ്ട് അഗ്നിപർവതത്തിലെ ഗ്രൗണ്ട് ഡിഫോര്‍മേഷന്‍, ഉയര്‍ന്ന ഭൂകമ്പ പ്രവര്‍ത്തനം, ഉപരിതല മാഗ്ന പ്രവാഹം എന്നിവയില്‍ നിന്നുള്ള സൂചനകള്‍ പ്രകാരമാണ് ഗവേഷകരുടെ മുന്നറിയിപ്പ്. വരും വര്‍ഷം തന്നെ (2025) ഈ സമുദ്രാന്തർ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഇത് സംബന്ധിച്ചുള്ള നിഗമനങ്ങള്‍ അമേരിക്കന്‍ ജിയോഗ്രഫിക്കല്‍ യൂണിയന്‍ സമ്മേളനത്തില്‍ ഗവേഷകര്‍ അവതരിപ്പിച്ചു. ജനവാസ മേഖലകളെ നേരിട്ട് ബാധിക്കാന്‍ സാധ്യതയില്ലാത്ത അഗ്നിപര്‍വതമാണ് എന്നതിനാല്‍ വലിയ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. 

Latest Videos

അഗ്നിപര്‍വത സ്ഫോടനങ്ങള്‍ പ്രവചിക്കുന്നതിലെ നാഴികക്കല്ലാകും ആക്സിയൽ സീമൗണ്ടിലെ പഠനമെന്നാണ് അനുമാനം. അഗ്നിപര്‍വത സ്ഫോടനങ്ങള്‍ ഏറ്റവും കൃത്യമായി പ്രവചിക്കാനുള്ള സാധ്യതയാണ് ആക്സിയൽ സീമൗണ്ട് പഠനത്തിലൂടെ ഗവേഷകര്‍ കാണുന്നത്. കടലിന്‍റെ ഉപരിതലത്തില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ഉപകരണങ്ങളിലെ വിവരങ്ങള്‍ വിശകലനം ചെയ്‌താണ് ഗവേഷകര്‍ പ്രവചനം നടത്തിയിരിക്കുന്നത്. ആക്സിയൽ സീമൗണ്ടില്‍ 2015ലെ പൊട്ടിത്തെറിക്ക് മുമ്പുണ്ടായ അതേ സൂചനകള്‍ ഇപ്പോഴും പ്രത്യക്ഷപ്പെട്ടതായി ഗവേഷകര്‍ നിരീക്ഷിക്കുന്നു. 

പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സമുദ്രാന്തർ ഷീല്‍ഡ് അഗ്നിപര്‍വതമാണ് ആക്സിയൽ സീമൗണ്ട്. ഒറിഗണിലെ കാന്നോന്‍ ബീച്ചില്‍ നിന്ന് 480 കിലോമീറ്റര്‍ അകലെയാണ് ഈ അഗ്നിപര്‍വതം സ്ഥിതി ചെയ്യുന്നത്. ആയിരം മീറ്ററിലധികമാണ് ഈ അഗ്നിപര്‍വതത്തിന്‍റെ ഉയരം. 2015ലാണ് ഈ അഗ്നിപര്‍വതം അവസാനമായി പൊട്ടിത്തെറിച്ചത്. 

Read more: ലോകം ഉറ്റുനോക്കുന്ന ഐഎസ്ആര്‍ഒ മാജിക്; ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങള്‍ എങ്ങനെ ഒന്നാകും? സാംപിള്‍ വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!